ജനങ്ങളെ ആശങ്കയിലാഴ്ത്തി ന്യൂസീലാന്‍ഡില്‍ ഭൂചലനം

ജനങ്ങളെ ആശങ്കയിലാഴ്ത്തി ന്യൂസീലാന്‍ഡില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂസീലന്‍ഡിലെ വടക്കന്‍ പ്രദേശത്തുള്ള കെര്‍മാഡെക് ദ്വീപുകള്‍ക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്.

ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായത്. ജനവാസമില്ലാത്ത ദ്വീപുകളുടെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് സുനാമി വാണിങ് സിസ്റ്റം സുനാമി മുന്നറിയിപ്പ് നല്‍കി. അതേസമയം ന്യൂസീലാന്‍ഡിന് സുനാമി ഭീഷണിയില്ലെന്ന് നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News