വെസ്റ്റിന്‍ഡീസിന് 129 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ന്യൂസിലാന്‍ഡ്; ദിയേന്ദ്ര ഡോട്ടിന് നാലു വിക്കറ്റ്

nz

വനിതാ ടി20 ലോകകപ്പിന്റെ രണ്ടാം സെമിയില്‍ വെസ്റ്റിന്‍ഡിസിന് 129 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ന്യൂസിലാന്‍ഡ്. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് 128 നേടിയത്. വെസ്റ്റിന്‍ഡീസിന്റെ ദിയേന്ദ്ര ഡോട്ടിന്‍ നാല് വിക്കറ്റുകളെടുത്തു.

Also Read: വനിതാ ടി20 ലോകകപ്പ് രണ്ടാം സെമി: ഷാര്‍ജയില്‍ ബാറ്റിങ് തെരഞ്ഞെടുത്ത് ന്യൂസിലാന്‍ഡ്

33 റണ്‍സെടുത്ത ജോര്‍ജിയ പ്ലിമ്മര്‍ ആണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. ആഫി ഫ്ലിച്ചര്‍ രണ്ടു വിക്കറ്റെടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ വെസ്റ്റിന്‍ഡീസിന് 20 റണ്‍സിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

ഷാർജയിൽ ടോസ്സ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് ടീമില്‍ മാറ്റമില്ല. വെസ്റ്റിന്‍ഡീസിന്റെ പരിചയ സമ്പന്ന സ്റ്റഫാനീ ടെയ്‌ലറിന് പകരം ചെദീന്‍ നേഷനാണ് ടീമില്‍. ടെയ്‌ലറിന് കാല്‍മുട്ടിന് പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഒന്നാം സെമിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയിരുന്നു. ഇന്നത്തെ മത്സരത്തിലെ വിജയികളാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News