90 വര്‍ഷത്തിനിടെ ഇങ്ങനെയൊരു തോല്‍വി ഇതാദ്യം; വാങ്കഡെയില്‍ പുതിയ റെക്കോര്‍ഡും

india-newzealand-test

മൂന്നാം ടെസ്റ്റ് ജയിച്ച് പരമ്പര തൂത്തുവാരിയതിലൂടെ ന്യൂസിലാൻഡ് രചിച്ചത് ഒരുപിടി റെക്കോർഡുകൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായാണ് കിവികൾ പരമ്പര തൂത്തുവാരുന്നത്. മാത്രമല്ല, ബ്രിട്ടീഷ് കാലത്തെ ഇംഗ്ലണ്ടുകാരുടെ റെക്കോർഡും സന്ദശകർ തകർത്തു.

1933-34 സീസണിൽ ഇന്ത്യൻ പര്യടനം നടത്തിയ ഇംഗ്ലണ്ട്, മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ജയിച്ചിരുന്നു. ഇന്ത്യ ആദ്യമായി മൂന്ന് ടെസ്റ്റിൽ പങ്കെടുത്തത് ഇതിലാണ്. അതിന് ശേഷം ഇപ്പോഴാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ സന്ദർശകർക്കെതിരെ ഒരു വിജയം പോലും ഇന്ത്യക്ക് നേടാനാകാതെ വന്നത്.

Read Also: താനിയ മാലിക് രാജിവച്ചതിന് ശേഷം എഎസ്പി സൈദ ഷഹർബാനോ നഖ്‌വി; നിർണായക മാറ്റങ്ങൾക്കൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഒരു പരമ്പരയിൽ മൂന്ന് ടെസ്റ്റുകൾ ന്യൂസിലൻഡ് ജയിക്കുന്ന ആദ്യ വേള കൂടിയാണിത്. ഒന്നാം ഇന്നിങ്സിൽ ന്യൂസിലാൻഡ് 235 റൺസിന് പുറത്തായപ്പോൾ ഇന്ത്യ 263 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ സ്പിൻ ഇരട്ടകളായ രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും 8 വിക്കറ്റ് വീഴ്ത്തിയപ്പോൾ ബ്ലാക്ക്‌ക്യാപ്‌സ് 174 റൺസിന് പുറത്തായി. ചേസിങ് ഇന്ത്യൻ ടീമിന് ബുദ്ധിമുട്ടായിരുന്നു.

Read Also: ഇംഗ്ലീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി

ഋഷഭ് പന്തിൽ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വിവാദ പുറത്താകൽ എല്ലാം തകർത്തു. രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, സർഫറാസ് ഖാൻ എന്നിവർ നിസ്സാര സ്‌കോറുകൾക്ക് പുറത്തായതോടെ ആതിഥേയർക്ക് വെറും 29 റൺസിന് 5 വിക്കറ്റ് നഷ്ടമായി. ഒടുവില്‍ 25 റണ്‍സിന് ന്യൂസിലാന്‍ഡ് ജയിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡിന്റെ പേസര്‍ അജാസ് പട്ടേലാണ് മത്സരത്തിലെ താരം. വില്‍ യങ് പരമ്പരയിലെ താരവുമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News