ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ കിവികളുടെ നില പരുങ്ങലില്‍; എറിഞ്ഞിട്ട് ജയിക്കാന്‍ ഇംഗ്ലീഷ് പട

new-zealand-vs-england

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ആതിഥേയരായ ന്യൂസിലാന്‍ഡിന്റെ നില പരുങ്ങലില്‍. രണ്ടാം ഇന്നിങ്‌സില്‍ 155 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാല് റണ്‍സ് മാത്രമാണ് ലീഡ്.

ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സ് 499 റണ്‍സിന് പുറത്തായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 348 റണ്‍സ് മാത്രമാണ് കിവികള്‍ എടുത്തത്. ഡാരില്‍ മിച്ചല്‍ (31), നഥാന്‍ സ്മിത്ത് (ഒന്ന്) എന്നിവരാണ് ക്രീസില്‍. കെയ്ന്‍ വില്യംസണ്‍ മാത്രമാണ് പോരാടിയത്. അദ്ദേഹം 61 റണ്‍സ് എടുത്ത് പുറത്തായി. ആദ്യ ഇന്നിങ്‌സിലും വില്യംസണ്‍ അര്‍ധ ശതകം നേടിയിരുന്നു. രചിന്‍ രവീന്ദ്ര 31 റണ്‍സാണെടുത്തത്.

Read Also: ഇത് പറക്കും ഫിലിപ്സ്; പോപ്പിനെ പറന്ന് കൈപിടിയിലാക്കിയ ഫിലിപ്സ്: വീഡിയോ

ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റെടുത്ത ബ്രൈഡന്‍ കാഴ്‌സ് തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും കിവികളുടെ അന്തകനായത്. 12 ഓവറില്‍ വെറും 22 റണ്‍സ് വിട്ടുകൊടുത്ത് അദ്ദേഹം മൂന്ന് വിക്കറ്റെടുത്തു. ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് നേടി. നാളെ ന്യൂസിലാന്‍ഡിനെ കുറഞ്ഞ ലീഡില്‍ പുറത്താക്കിയാല്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടിന് നിഷ്പ്രയാസം ജയിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here