ഓള്‍റൗണ്ട് പ്രകടനവുമായി സാന്റ്‌നര്‍; മൂന്നാം ടെസ്റ്റില്‍ കൂറ്റന്‍ ജയം കൊത്തിപ്പറന്ന് കിവികള്‍

new-zealand-vs-england

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ വമ്പന്‍ ജയവുമായി ന്യൂസിലാന്‍ഡ്. 423 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചത്. ബാറ്റിങിലും ബോളിങിലും തിളങ്ങിയ മിച്ചല്‍ സാന്റ്‌നര്‍ ആണ് പ്രധാന വിജയശില്‍പ്പി. അദ്ദേഹമാണ് കളിയിലെ താരം. പരമ്പരയില്‍ 350 റണ്‍സ് നേടിയ ഹാരി ബ്രൂക് ആണ് പരമ്പരയിലെ താരം. പരമ്പര ഇംഗ്ലണ്ട് നേരത്തേ സ്വന്തമാക്കിയിരുന്നു. സ്‌കോര്‍ ന്യൂസിലാന്‍ഡ്: 347, 453. ഇംഗ്ലണ്ട് 143, 234.

പരമ്പരയില്‍ ഏഴ് വിക്കറ്റുകളാണ് സാന്റ്‌നര്‍ വീഴ്ത്തിയത്. ഒരു അര്‍ധ സെഞ്ചുറിയും നേടി. രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സും 85 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റും വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെഥെല്‍ (76), ജോ റൂട്ട് (54) എന്നിവര്‍ അര്‍ധ ശതകം നേടിയെങ്കിലും കിവീസിന്റെ റണ്‍മല താണ്ടാനായില്ല.

Read Also: ഇന്ത്യയ്ക്ക് രക്ഷ ഇനി മഴയോ; ഒന്നൊന്നായി വീണ് ബാറ്റിങ് നിര, ആശ്വാസമായി രാഹുലും ജഡേജയും

രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ ശതകവും (156) ഡാരില്‍ മിച്ചല്‍ (60), വില്‍ യങ് (60) എന്നിവര്‍ അര്‍ധ ശതകവും നേടിയിരുന്നു. ബെഥെല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്റ്റോക്‌സ്, ഷൊഹൈബ് ബഷിര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ടിന്റെ സമീപകാലത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെസ്റ്റ് തോല്‍വിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News