കിവികളുടെ കഥ കഴിച്ച് ബ്രൈഡന്‍ കാഴ്‌സെ; ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം

NZ-vs-ENG

ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ നടന്ന ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ ജയവുമായി സന്ദർശകരായ ഇംഗ്ലണ്ട്. 42 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ ബ്രൈഡന്‍ കാഴ്സെയും ജേക്കബ് ബെഥേലിൻ്റെ അര്‍ധ സെഞ്ചുറിയുമാണ് ഇംഗ്ലണ്ടിൻ്റെ വിജയത്തിൽ നിർണായകമായത്. തന്റെ ടെസ്റ്റിലെ ഏറ്റവും മികച്ച ബോളിങ് ആണ് കാഴ്സെ പുറത്തെടുത്തത്. 16 വര്‍ഷത്തിനിടെ വിദേശത്ത് പത്ത് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലണ്ട് സീമര്‍ ആണ് കാഴ്സെ. അദ്ദേഹമാണ് കളിയിലെ താരം. സ്‌കോര്‍: ന്യൂസിലാന്‍ഡ്- 348, 254, ഇംഗ്ലണ്ട്- 499, 104/2.

ന്യൂസിലാന്‍ഡിന്റെ 104 റണ്‍സ് വിജയലക്ഷ്യം 12.4 ഓവറിലാണ് ഇംഗ്ലണ്ട് തകര്‍ത്തത്. കിവി താരം ഡാരില്‍ മിച്ചല്‍ 167 പന്തില്‍ നിന്ന് 84 റണ്‍സ് നേടി വിജയം വൈകിപ്പിച്ചിരുന്നു. വില്‍ ഒ റൂര്‍ക്കിനൊപ്പം പത്താം വിക്കറ്റില്‍ 45 റണ്‍സ് സ്‌കോര്‍ ചെയ്യുകയുമുണ്ടായി. ഇംഗണ്ടിൻ്റെ ബെന്‍ ഡക്കറ്റ് 18 പന്തില്‍ 27 റണ്‍സിന്റെ ഇന്നിംഗ്സിലൂടെ വലിയൊരു സൂചന നല്‍കി. ജോ റൂട്ട് തന്റെ 150-ാം ടെസ്റ്റില്‍ 15-ല്‍ നിന്ന് പുറത്താകാതെ 22 റണ്‍സ് നേടി.

Read Also: അഡ്ലെയ്ഡ് ടെസ്റ്റ്; 23 റൺസ് കൂടി നേടിയാൽ ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാകും കൊഹ്ലി

37 പന്തില്‍ എട്ട് ഫോറും ഒരു സിക്സും സഹിതമാണ് ബെഥേല്‍ പുറത്താകാതെ 50 റൺസ് എടുത്തത്. ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് പുള്‍ ഷോട്ടിലൂടെയാണ് കന്നി അര്‍ധ സെഞ്ചുറി അദ്ദേഹം നേടിയത്. നാലാം ദിനത്തിന്റെ തുടക്കത്തില്‍ ന്യൂസിലാന്‍ഡിന്റെ പ്രതീക്ഷകള്‍ ഏറെ മങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News