വില്യംസണും ലഥാമും തുണച്ചു; ഇംഗ്ലണ്ടിനെതിരെ കിവികള്‍ ഭേദപ്പെട്ട നിലയില്‍

new-zealand-england

93 റണ്‍സെടുത്ത കെയ്ന്‍ വില്യംസണിന്റെയും ക്യാപ്റ്റന്‍ ടോം ലഥാമിന്റെയും (47) ബാറ്റിങ് കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യസിലാന്‍ഡ് ഭേദപ്പെട്ട നിലയില്‍. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സാണ് കിവികള്‍ നേടിയത്.

41 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സും 10 റണ്‍സുമായി ടിം സൗത്തിയുമാണ് ഒന്നാം ദിനം സ്റ്റമ്പ് എടുത്തപ്പോള്‍ ക്രീസിലുള്ളത്. രചിന്‍ രവീന്ദ്ര 34 റണ്‍സെടുത്തു. നാല് വിക്കറ്റെടുത്ത ഷൊഹൈബ് ബാഷിര്‍ ആണ് ഇംഗ്ലീഷ് ബോളിങ് നിരയില്‍ തിളങ്ങിയത്.

Read Also: ദക്ഷിണാഫ്രിക്കയില്‍ ലങ്കന്‍ ആധിപത്യം; ആതിഥേയരുടെ നില പരുങ്ങലില്‍

ഗസ് ആറ്റ്കിന്‍സണ്‍, ബ്രൈഡന്‍ കാഴ്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ക്രൈസ്റ്റ് ചര്‍ച്ചിലാണ് വേദി. ഇംഗ്ലീഷ് പര്യടനത്തിലെ ആദ്യ ടെസ്റ്റാണിത്. 83 ഓവറാണ് ആദ്യ ദിനം എറിഞ്ഞത്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ആതിഥേയരെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. വില്യംസണ്‍ തന്റെ ആദ്യ റണ്‍ എടുക്കാന്‍ 14 പന്തുകളാണ് എടുത്തത്. ആദ്യ ബൗണ്ടറിക്ക് 47 ബോളുകളാണ് ചെലവഴിച്ചത്.

Key Words: New Zealand vs England, First Test, Kane Williamson, Tom Latham, Glenn Philips, Shoaib Bashir

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News