അര്‍ധ സെഞ്ചുറി നേടിയ രചിന്‍ രവീന്ദ്രയുടെയും മാര്‍ക് ചാപ്മാന്റെയും ഇന്നിങ്‌സില്‍ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് വന്‍ ജയം. 113 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചത്. 79 റണ്‍സ് നേടിയ രചിന്‍ ആണ് കളിയിലെ താരം.
രചിനും ചാപ്മാനും 112 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. മഴയായതിനാല്‍ ഹാമില്‍ട്ടണില്‍ രണ്ടര മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്. 37 ഓവറായി നിജപ്പെടുത്തിയ മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിന് 255 റണ്‍സ് കിവികള്‍ നേടി. ചാപ്മാന്‍ 62 റണ്‍സെടുത്തു.
Read Also: ലങ്കയുടെ 30 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമം; ഏകദിന ഹാട്രിക് നേടി മഹീഷ് തീക്ഷണ
ശ്രീലങ്കയുടെ മറുപടി 30.2 ഓവറില്‍ 142 റണ്‍സില്‍ ഒതുങ്ങി. അര്‍ധ സെഞ്ചുറി നേടിയ കമിന്ദു മെന്‍ഡിസ് (64) മാത്രമാണ് ചെറുത്തുനിന്നത്. മെന്‍ഡിസിന് പുറമെ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ശേഷം എക്‌സ്ട്രാസും രണ്ടക്കം കടന്നു. ഹാട്രിക് അടക്കം നാല് വിക്കറ്റ് പിഴുത മഹീഷ് തീക്ഷണയുടെ പ്രകടനം പാഴായി. കിവീസിന്റെ വില്‍ ഒ റൂര്‍കി മൂന്ന് വിക്കറ്റെടുത്തു. ജേക്കബ് ഡഫി രണ്ട് വിക്കറ്റ് നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here