ബെംഗളൂരുവില്‍ വിജയപ്പറവകളായി കിവികള്‍; ഇന്ത്യയ്‌ക്ക്‌ കാലിടറി, ന്യൂസിലാന്‍ഡിന്റെ ടെസ്റ്റ്‌ ജയം 8 വിക്കറ്റിന്‌

india-test-nz

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റ്‌ സ്വന്തമാക്കി ന്യൂസിലാന്‍ഡ്‌. ബെംഗളൂരുവില്‍ നടന്ന ടെസ്റ്റില്‍ എട്ടു വിക്കറ്റിനാണ്‌ സന്ദര്‍ശകരുടെ ജയം. സ്‌കോര്‍: ഇന്ത്യ- 46, 462, ന്യൂസിലാന്‍ഡ്‌- 402, 110/2.

Also Read: ദക്ഷിണാഫ്രിക്കന്‍ പെണ്‍പുലികള്‍ ലോകകപ്പുയര്‍ത്തുമോ, അതോ കിവികള്‍ കൊത്തിപ്പറക്കുമോ, പുരുഷടീമുകള്‍ക്ക്‌ കഴിയാത്ത ആ സ്വപ്‌നം നേടുമോ? എല്ലാം ഇന്നറിയാം

രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡിന്റെ വില്‍ യങ്‌ 48ഉം രചിന്‍ രവീന്ദ്ര 39ഉം റണ്‍സ്‌ നേടി. ക്യാപ്‌റ്റന്‍ ടോം ലഥാം എല്‍ബിയില്‍ കുരുങ്ങി സംപൂജ്യനായി. ദേവണ്‍ കോണ്‍വേയും ബുംറയുടെ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ സര്‍ഫറാസ്‌ ഖാന്‍ സെഞ്ചുറി (150) നേടി. റിഷഭ്‌ പന്ത്‌ 99 (105 ബോളില്‍) റണ്‍സെടുത്തിരുന്നു. ക്യാപ്‌റ്റന്‍ രോഹിത്‌ ശര്‍മയും (52) വിരാട്‌ കോലിയും (70) അര്‍ധ സെഞ്ചുറി നേടി. ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന്‌ ഇന്ത്യ ഓള്‍ ഔട്ടായത്‌ വലിയ നാണക്കേടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News