നിർഭാഗ്യം വിട്ടൊഴിയാതെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. ട്വന്റി 20 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 32 റൺസിന് തകർത്ത് ന്യൂസീലൻഡ് കന്നി കിരീടം നേടി. പുരുഷ ട്വന്റി ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കൻ പുരുഷ ടീം ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ നാലു മാസത്തിനു ശേഷം വനിത ട്വന്റി 20 ലോകകപ്പിലും ചുണ്ടിനും കപ്പിനും ഇടയിൽ വേൾഡ് കപ്പ് കിരീടം എന്ന നേട്ടം ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി.
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ വനിതകൾ ഫീൽഡിങാണ് തെരഞ്ഞെടുത്ത്. ആദ്യം ബാറ്റ് ചെയ്ത കീവിസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 7 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 51 എന്ന സ്കോറിൽ നിന്ന് നിശ്ചത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 126 എന്ന നിലയിലേക്ക് തകർന്നടിയുകയായിരുന്നു. ന്യൂസീലൻഡിനായി റോസ്മേരി മെയ്ർ, അമേലിയ കേർ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
തുടർച്ചയായി രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലിൽ കാലിടറുന്നത്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫൈനലിൽ എത്തിയാണ് കിവീസ് ആദ്യ കിരീടത്തിൽ മുത്തമിടുന്നത്. 2009ലും 2010ലും കിവികൾ റണ്ണറപ്പുകളായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here