ബാറ്റിങിലും ബോളിങിലും പ്രഹരവുമായി ക്യാപ്റ്റൻ സോഫി; രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ വമ്പന്‍ ജയവുമായി കിവികള്‍

new-zealand-women-cricket

ബാറ്റിങിലും ബോളിങിലും കനത്ത പ്രഹരം അഴിച്ചുവിട്ട ക്യാപ്റ്റന്‍ സോഫി ഡിവൈന്റെ പ്രകടനമികവില്‍ ഇന്ത്യയ്‌ക്കെതിരെ വന്‍ ജയവുമായി ന്യൂസിലാന്‍ഡ്. 76 റണ്‍സിനാണ് കിവികളുടെ ജയം. ഇതോടെ ഒന്നു വീതം ജയത്തോടെ സമനിലയിലാണ് ഇരുടീമുകളും.

86 ബോളില്‍ 79 റണ്‍സും മൂന്നു വിക്കറ്റും നേടിയ സോഫിയാണ് കളിയിലെ താരം. ഇന്ത്യന്‍ നിരയില്‍ നാലു വിക്കറ്റും 48 റണ്‍സുമെടുത്ത് രാധ യാദവ് തിളങ്ങി. സൈമ താക്കൂര്‍ 29 റണ്‍സെടുത്തു.

Read Also: രഞ്ജിയില്‍ ബംഗാളിനെതിരെ കേരളത്തിന് ബാറ്റിങ് തകര്‍ച്ച; മഴ മാറിനിന്നപ്പോള്‍ വിക്കറ്റുമഴ

ന്യൂസിലാന്‍ഡ് ബോളിങ് നിരയില്‍ ലീ തഹൂഹു മൂന്നു വിക്കറ്റെടുത്തു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് ന്യൂസിലാന്‍ഡ് എടുത്തത്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ 47.1 ഓവറില്‍ 183 റണ്‍സിലൊതുങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration