കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസ്; മാതാവ് കുറ്റക്കാരി, ശിക്ഷ നാളെ

കല്ലുവാതുക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ മാതാവായ പ്രതി രേഷ്‌മയ്ക്കെതിരെ നരഹത്യാകുറ്റവും ജൂവൈനൽ ജസ്റ്റിസ് ആക്റ്റിലെ 75-ാം പ്രകാരം കുട്ടികളോട് കാണിക്കുന്ന ക്രൂരതാകുറ്റവും ചുമത്തി. ജനുവരി അഞ്ചിന് രാവിലെ ആറോടെ പുരയിടത്തിൽ നാവജാത ശിശുവിനെ ഉപേക്ഷിച്ചവിവരം പ്രതിയുടെ പിതാവ് സുദർശനൻ പിള്ള തന്നെയാണ് പൊലീസിനെയും ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചത്. വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയിൽ മൂന്ന് കിലോ തൂക്കമുള്ള പൊക്കിള്‍കൊടിയോടെയുള്ള ആൺകുഞ്ഞ്​ ദേഹമാസകലം കരിയിലയും പൊടിയും മൂടിയ നിലയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.

ALSO READ: വ്യവസായ പാർക്കുകളിലെ വസ്തുനികുതിപിരിവ് തദ്ദേശ സ്ഥാപനങ്ങൾ താൽക്കാലികമായി നിർത്തും

പാരിപ്പള്ളി പൊലീസ് എത്തി രാവിലെ എ​േട്ടാടെ പാരിപ്പള്ളി മെഡിക്കൽ കോളജിലും തുടർന്ന് ഉച്ചക്ക് മൂന്നോടെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കും മാറ്റി. ഐ.സി.യു യൂനിറ്റിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് എല്ലാവിധ അന്വേഷണങ്ങളും നടത്തിയെങ്കിലും പ്രതികളെ കുറിച്ച് സൂചന ലഭിക്കാത്തതിനെ തുടർന്ന് ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെ നടത്തുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ കുഞ്ഞിന്‍റെ അമ്മ തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.

ALSO READ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം നൽകി ഡോ. ലക്ഷ്‌മി നായർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News