തിരുവോണനാളില്‍ അമ്മത്തൊട്ടിലില്‍ ഒരാഴ്ച പ്രായമുള്ള ആണ്‍കുഞ്ഞ്: ‘സിതാര്‍’എന്ന് പേരിട്ട് മന്ത്രി വീണാ ജോര്‍ജ്ജ്

Baby

തിരുവോണത്തിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ ഒരാഴ്ച പ്രായമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചു. 2009 ല്‍ പത്തനംതിട്ടയില്‍ അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 20-ാമത്തെ കുഞ്ഞാണിത്.

തിരുവോണ ദിവസം രാവിലെ ആറരക്ക് അലാറം അടിച്ചിരുന്നു. അത് കേട്ടെത്തിയ ജീവനക്കാര്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കുഞ്ഞിന് സിതാര്‍ എന്ന് പേരിട്ടു.

കുട്ടി ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയ്ക്ക് ഏകദേശം 2.835 കിഗ്രാം ഭാരവും 10 ദിവസത്തോളം പ്രായവുമുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും. അതുവരെ ജനറല്‍ ആശുപത്രിയിലെ പരിചരണത്തിലായിരിക്കും.

Also Read : ‘വയനാടിന് വേണ്ടി ചേതമില്ലാത്ത ഉപകാരം ചെയ്യാമായിരുന്നു; കേന്ദ്രത്തിന്റെയും മാധ്യമങ്ങളുടെയും ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഡോ. ജോൺ ബ്രിട്ടാസ് എം. പി

അമ്മത്തൊട്ടിലില്‍ കിട്ടിയ ‘സിതാര്‍’ ന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ തുടങ്ങേണ്ടതിനാല്‍ കുട്ടിയ്ക്ക് അവകാശികള്‍ ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News