ആശുപത്രിയിൽ തീപിടിത്തം, നവജാത ശിശു ശ്വാസം മുട്ടി മരിച്ചു

ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ഷിഹോരി പട്ടണത്തിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശു ശ്വാസം മുട്ടി മരിച്ചു. മറ്റു രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി.
ഹണി ചിൽഡ്രൻസ് ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

‘പുക കാരണമാണ് നാല് ദിവസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ചത്. മറ്റ് രണ്ട് കുട്ടികളെ ആശുപത്രി ജീവനക്കാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ഇരുവരെയും ദീസയിലെ ആശുപത്രിയിലേക്ക് മാറ്റി. കേസിൽ അന്വേഷണം തുടങ്ങി’, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഡിടി ഗോഹിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News