രാത്രിയില്‍ വിശന്ന് കരഞ്ഞ കുഞ്ഞിനെ എടുത്തെറിഞ്ഞ് കൊന്ന് അമ്മ; ഇടുക്കിയില്‍ നവജാത ശിശു മരിച്ചസംഭവം കൊലപാതകം

new baby born

ഇടുക്കി ചെമ്മണ്ണാറില്‍ മുത്തശ്ശിയോടൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലാപതകമെന്ന് തെളിഞ്ഞു. കേസില്‍ കുഞ്ഞിന്റെ അമ്മ ചെമ്മണ്ണാര്‍ പുത്തന്‍പുരയ്ക്കല്‍ ചിഞ്ചു, ചിഞ്ചുവിന്റെ മാതാപിതാക്കളായ ഫിലോമിന, സലോമോന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

രാത്രിയില്‍ കുഞ്ഞ് കരഞ്ഞപ്പോള്‍ ഭിന്നശേഷിക്കാരിയായ ചിഞ്ചു എടുത്ത് എറിഞ്ഞതാണ് മരണ കാരണമായത്. ഓഗസ്റ്റ് പതിനാറിനാണ് സംഭവം. പ്രസവത്തിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു ചിഞ്ചു. ചിഞ്ചുവിന്റെ രണ്ടു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

ചിഞ്ചുവും കുഞ്ഞും അമ്മ ഫിലോമിനയും ഒരു മുറിയിലാണ് കിടന്നിരുന്നത്. സംഭവ ദിവസം രാവിലെ ഫിലോമിനയെയും കുഞ്ഞിനെയും കാണാനില്ലെന്ന് മുത്തച്ഛനായ സലോമോനാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പുരയിടത്തില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹവും അബോധാവസ്ഥയില്‍ ഫിലോമിനയെയും കണ്ടെത്തിയത്.

മുന്‍പ് മരിച്ചു പോയ അയല്‍വാസി വിളിച്ചതിനെ തുടര്‍ന്ന് കുഞ്ഞുമായി ഇറങ്ങപ്പോയതാണെന്നാണ് ഫിലോമിന പറഞ്ഞത്. ഫിലോമിനക്ക് മാനസിക ആസ്വസ്ഥ്യമുണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞതിനെ തുടര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി.

Also Read : ദുരന്തസ്ഥലത്തും രാഷ്ട്രീയ നേട്ടം കൊയ്യാൻ സംഘർഷത്തിന് ശ്രമിച്ച് ബിജെപി; പ്രതിരോധം തീർത്ത് നാട്ടുകാർ

പോസ്റ്റുമോര്‍ട്ടത്തില്‍ കുഞ്ഞ് മരിച്ചത് തലക്കേറ്റ പരുക്കിനെ തുടര്‍ന്നാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ചിഞ്ചുവിനെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തൊളിവൊന്നും കിട്ടിയില്ല. സംശയം തോന്നിയ പൊലീസ് ഫിലോമിനയെ കോലഞ്ചേരിയില്‍ നിന്നും ഡിസ്ചര്‍ജ്ജ് ചെയ്ത് കോട്ടയം മോഡിക്കല്‍ കോളജില്‍ പരിശോധനക്ക് വിധേയമാക്കി.

ഇതില്‍ മാനസിക ആസ്വാസ്ഥമില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് മൂവരെയും പല തവണ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവ ദിവസം രാത്രികുഞ്ഞ് വിശന്നു കരഞ്ഞപ്പോള്‍ കുപ്പിപ്പാല്‍ എടുക്കാനായി ഫിലോമിന അടുക്കളയിലേക്ക് പോയി.

കരച്ചില്‍ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ എടുത്ത് ചുമരിലേക്ക് എറിയുകയായിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ഫിലോമിന ഭര്‍ത്താവും ചേര്‍ന്നാണ് ഇത്തരത്തിലൊരു കഥ മെനഞ്ഞത്.

ഉടുമ്പന്‍ചോല പൊലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് മൂവരും കുറ്റം സമ്മതിച്ചത്. സ്‌പെഷ്യല്‍ സ്‌ക്കൂളില്‍ പഠിച്ചിരുന്ന ചിഞ്ചുവിനെ വിവാഹം കഴിച്ചയക്കരുതെന്ന് അധ്യാപകരും ഡോക്ടര്‍മാരും നിര്‍ദ്ദേശിച്ചിരുന്നതാണ്. ഇത് അവഗണിച്ചാണ് കല്യാണം നടത്തിയത്. അറസ്റ്റിലായ മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News