നവജാത ശിശുവിനെ വിറ്റ സംഭവം, അമ്മ അറസ്റ്റിൽ

തിരുവനന്തപുരത്ത്‌ നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവാണ് അറസ്റ്റിലായത്. മാരായമുട്ടത്തെ വാടകവീട്ടിൽ ഒളിവിൽ കഴിയവെയാണ് 37കാരിയായ അഞ്ജുവിനെ തമ്പാനൂർ പൊലീസ് പിടികൂടിയത്. മൂന്ന് ലക്ഷം രൂപയ്ക്കായിരുന്നു കുഞ്ഞിനെ വിറ്റത്. അഞ്ജുവിന്റെ പങ്കാളിയും കുഞ്ഞിനെ  വിൽക്കുന്നതിൽ ഇടനിലക്കാരനുമായിരുന്ന ജിത്തുവെന്നയാളെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ജിത്തുവിൽ നിന്നാണ് അഞ്ജുവിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

കസ്റ്റഡിയിലെടുക്കുമ്പോൾ അഞ്ജുവിനൊപ്പം അഞ്ച് വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു. താൻ പ്രസവിച്ച ഏഴാമത്തെ കുഞ്ഞിനെയാണ് വിറ്റത് എന്നാണ് അഞ്ജു  പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ആറാമത്തെ കുഞ്ഞ് മരിച്ചുപോയെന്ന ഇവരുടെ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. രണ്ടുദിവസത്തിനുശേഷം ജിത്തുവിനെയും അഞ്ജുവിനെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനി ലാലിയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചതിനാൽ, അറിയിക്കുമ്പോൾ ഹാജരാകണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കുഞ്ഞ് ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News