ഗാസ അൽ ശിഫ ആശുപത്രിയിൽ നിന്ന് 31 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. പലസ്തീൻ റെഡ് ക്രെസന്റും ലോകാരോഗ്യസംഘടനയും യുഎന്നും ചേർന്ന് രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ ഈജിപ്തിലെ ആശുപത്രിയിലേക്ക് മാറ്റാനായി അതിർത്തിയായ റഫായിലെത്തിച്ചു. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് അൽ ശിഫ ആശുപത്രിയിൽ അകപ്പെട്ടിരുന്ന 300 ലധികം പേരെ പുറത്തിറക്കി.
താത്കാലിക യുദ്ധവിരാമത്തിനും ജീവകാരുണ്യ സഹായത്തിനുമുള്ള വ്യവസ്ഥകൾക്ക് സാധ്യതയുള്ളതായി കാണുന്നുണ്ടെങ്കിലും ഇസ്രയേൽ ആക്രമണം തുടരുക തന്നെയാണ്. ഏറ്റവും വലിയ അഭയാർഥി ക്യാംപായ ജബലിയയിലെ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ നുസൈറത്ത്, ബുറൈജ് അഭയാർഥി ക്യാംപുകളിൽ 2 മാധ്യമപ്രവർത്തകരടക്കം 31 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ 5000 കുഞ്ഞുങ്ങളടക്കം 12,000 ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.
ALSO READ: ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് : കുറ്റപത്രം സമർപ്പിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here