ഇൻകുബേറ്ററിൽ കിടന്ന നവജാതശിശു മരിച്ചു; 39 കുട്ടികളുടെ ജീവൻ അപകടത്തിൽ: വൈദ്യുതി നിലച്ച് ഗാസയിലെ ആശുപത്രികൾ

വൈദ്യുതിയും ഇന്ധനവും നിലച്ചതോടെ ഗാസയിലെ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കിടന്ന നവജാത ശിശു മരിച്ചു. ഇൻകുബേറ്ററിലുള്ള മറ്റ് 39 കുട്ടികളുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍-ഖിദ്ര അറിയിച്ചു. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന മറ്റൊരാളുടെ ജീവനും നഷ്ടമായി.

ഗാസയിൽ ഇസ്രയേലി സൈന്യത്തിന്‍റെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവും വൈദ്യുതിയും ലഭ്യമാകാത്തതിനെത്തുടർന്ന് ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായാണ് പുറത്തു വരുന്ന വിവരങ്ങൾ. വൈദ്യുതി വിതരണം ഗാസയിൽ പൂർണമായി നിലച്ചു. ഇന്ധനമില്ലാത്തതിനാൽ ശസ്ത്രക്രിയകളെല്ലാം മുടങ്ങി കിടക്കുകയാണ്.

ALSO READ: തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 5 മരണം

ആശുപത്രികളിൽ ഇന്ധനമോ വൈദ്യുതിയോ ഇന്റെർനെറ്റോ ഇല്ല. മരിച്ച നവജാതശിശു ഉള്‍പ്പെടെ 40 കുട്ടികളാണ് ഇന്‍കുബേറ്ററില്‍ ഉണ്ടായിരുന്നത്. ഇതിൽ ബാക്കി 39 കുട്ടികളുടെയും സ്ഥിതി അപകടത്തിലാണെന്നും  ആശുപത്രിയില്‍ ഇന്ധമെത്തിക്കാന്‍ വൈകുന്നപക്ഷം ബാക്കിയുള്ള കുഞ്ഞുങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിന് തുല്യമാണെന്നും അഷ്‌റഫ് അല്‍-ഖിദ്ര പറഞ്ഞു. കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ ആശുപത്രി അധികൃതർ കഠിനയജ്ഞം നടത്തുകയാണെന്നും വൈദ്യുതി നിലച്ച സാഹചര്യത്തിൽ അവരുടെ ജീവൻ നിലനിർത്താൻ കഴിയുമോ എന്ന ഭീതിയിലാണ് ജീവനക്കാരെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: യാസര്‍ അറാഫത്തിന്‍റെ ഓര്‍മ്മദിവസം പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം റാലി

തുടരെയുള്ള ആക്രമങ്ങളും വ്യോമാക്രമണങ്ങളും മൂലം ജനങ്ങൾ ഒരിടത്തു നിന്ന് സഞ്ചരിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ്. നിരവധിപേർ അൽ ഷിഫ മെഡിക്കൽ കോംപ്ലെക്സിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തിറക്കാനും വൈദ്യുതി നിലച്ചതോടെ സാധിക്കാത്ത അവസ്ഥയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News