ഒഡിഷയിലെ സംബാല്‍പൂര്‍ ജില്ലയില്‍ കുഴല്‍ കിണറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ്, ദുരന്ത നിവാരണ സേന എന്നിവയുടെ നാല്‍പതംഗ സംഘമാണ് പെണ്‍കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ വിശ്രമമില്ലാതെ എട്ടു മണിക്കൂറോളം കഷ്ടപ്പെട്ടത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ അത്യാധുനിക സംവിധാനങ്ങളുള്ള എയര്‍ക്രാഫ്റ്റ് സഹിതം സംഭവസ്ഥലത്ത് എത്തിയിരുന്നു.
ALSO READ: കൊണ്ടോട്ടിയിൽ ബൈക്ക് ഇടിച്ച് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
ലാരിപാലി ഗ്രാമത്തിലെ ഉപയോഗ ശൂന്യമായ കുഴല്‍കിണറില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ ആദ്യം കേട്ടത് പ്രദേശവാസികളാണ്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. 20 അടി താഴ്ച്ചയിലായിരുന്നു കുഞ്ഞു കുടുങ്ങി കിടന്നത്. മൂന്നോളെ എസ്‌കവേറ്റേഴ്‌സ് കൊണ്ടുവന്നാണ് സമാന്തരമായി കുഴിക്കാന്‍ തുടങ്ങിയത്. ഇലട്രിക്ക് കട്ടറുകള്‍ ഉപയോഗിച്ച് കുഴല്‍കിണറിലെ ഇരുമ്പ് പൈപ്പ് മുറിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്.
രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ നിലയുറപ്പിച്ചിരുന്ന ഡോക്ടര്‍മാരുടെ സംഘം കുട്ടിയെ പരിശോധിച്ചു. കുഞ്ഞിന് ചൂട് ലഭിക്കാനായി ബള്‍ബ് കിണറിനുള്ളിലേക്ക് ഇറക്കിയിരുന്നു. പുറത്തെടുത്ത് നിമിഷങ്ങള്‍ക്കകം കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
അതേസമയം വളരെ ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവന്നതെന്നും കുഞ്ഞ് ആയുരാരോഗ്യത്തോടെ ഇരിക്കട്ടെയെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രതികരിച്ചു. ഓരോ ജീവനും വിലപ്പെട്ടതാണെന്ന ബോധ്യത്തൊടെ സംസ്ഥാനത്തെ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ഇഷ്ടഭക്ഷണം കഴിച്ചു, മരണത്തിന് കീഴടങ്ങി; കണ്ടത് രണ്ട് മഹായുദ്ധങ്ങളും മഹാമാരികളും
രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും വിവരങ്ങള്‍ മുഖ്യമന്ത്രി മനസിലാക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിലാണ് കുഞ്ഞിനായി പ്രത്യേക എയര്‍ക്രാഫ്റ്റ് ഉള്‍പ്പെടെ ഏര്‍പ്പാടാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here