‘വീണ്ടും ക്രൂരത’, ഇരട്ടക്കുട്ടികളായ നവജാത ശിശുക്കളെ കൊലപ്പെടുത്തി പിതാവ്; സംഭവം ജമ്മു കശ്മീരിൽ

ഇരട്ടക്കുട്ടികളായ നവജാത ശിശുക്കളെ കൊലപ്പെടുത്തി പിതാവ്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. ചായ്‌ജ്‌ല കയാനി ഗ്രാമത്തിലെ യുവാവിന്റെ വീട്ടിൽ നിന്ന് തന്നെയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന യുവാവിനെ അറസ്റ്റ് ചെയ്‌ത്‌ ചോദ്യം ചെയ്തപ്പോഴാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്.

ALSO READ: ‘അംബാനിയുടെ വീട്ടിൽ നടക്കുന്നത് വെറും സർക്കസ്, എല്ലാം പിആർ വർക്കിന്റെ ഭാഗം, ആത്മാഭിമാനം ഉള്ളത് കൊണ്ട് പങ്കെടുക്കുന്നില്ല’: ആലിയ കശ്യപ്

ചജ്ജ്‌ല കെയാനി ഗ്രാമത്തിലെ മുഹമ്മദ് ഖുർഷിദിൻ്റെ വീട്ടിൽ രണ്ട് നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ കിടക്കുന്നതായി വിവരം ലഭിച്ച ഉടൻ തന്നെ ഒരു സംഘത്തെ ഗ്രാമത്തിലേക്ക് പൊലീസ് അയക്കുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പൊലീസ് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടത്തി വിശദമായ റിപ്പോർട്ട് നൽകാൻ ഡോക്ടർമാരുടെ ബോർഡും രൂപീകരിച്ചിട്ടുണ്ട്.

ALSO READ: ‘മത്തി ചാടിയാ മുട്ടോളം, പിന്നേം ചാടിയാ ചട്ടീല്’, മുട്ടിലിഴഞ്ഞ് ഇതെങ്ങോട്ട് പോണ്? കുത്തനെ താഴ്ന്ന് വില; ഫാൻസിന് ഇനി ആശ്വസിക്കാം

മെഡിക്കോ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ പോലീസിന് കൈമാറുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. സമാന രീതിയിലുള്ള സംഭവം കഴിഞ്ഞദിവസം ദില്ലിയിലും റിപ്പോർട്ട് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News