ചാലിയാറില്‍ ചാടിയ നവദമ്പതികളില്‍ യുവതിക്ക് രക്ഷകനായത് ലോറി ഡ്രൈവര്‍

മരിക്കാന്‍ തീരുമാനിച്ച് ഭര്‍ത്താവിനൊപ്പം ചാലിയാറില്‍ ചാടിയ വര്‍ഷക്ക് രക്ഷകനായത്. സംഭവസമയം അതുവഴി വന്ന ചരക്കു ലോറി ഡ്രൈവര്‍. രാമനാട്ടുകര ഭാഗത്തു നിന്നു നഗരത്തിലേക്കു പോകുന്ന വഴിയിലാണ് ലോറി ഡ്രൈവര്‍ ദമ്പതികള്‍ പുഴയില്‍ ചാടുന്നതു കണ്ടത്. ലോറി പാലത്തില്‍ നിര്‍ത്തിയ ഡ്രൈവര്‍ വാഹനത്തില്‍ ഉപയോഗിക്കാതെ കിടന്ന കയര്‍ ഉടന്‍ എറിഞ്ഞു നല്‍കി. വര്‍ഷയ്ക്ക് ഇതില്‍ പിടിക്കാനായെങ്കിലും ഭര്‍ത്താവ് ജിതിനു പിടികിട്ടിയില്ല.

ഈ സമയം മത്സ്യത്തൊഴിലാളി ചന്തക്കടവ് തയ്യില്‍ ബഷീര്‍, മാളിയേക്കല്‍ അര്‍ഷല്‍ എന്നിവര്‍ തോണിയുമായി അടുത്തെത്തി യുവതിയെ കയറ്റി കരയ്ക്ക് എത്തിച്ചു. കുത്തൊഴുക്കില്‍പെട്ട ജിതിനു നേരെ പങ്കായം നീട്ടിയെങ്കിലും പിടികിട്ടിയില്ല. പാലത്തിനു മുകളില്‍ നാട്ടുകാരും പൊലീസും നോക്കി നില്‍ക്കെയാണു ജിതിന്‍ മുങ്ങിത്താഴ്ന്നത്. കയര്‍ എറിഞ്ഞു നല്‍കാന്‍ ലോറി നിര്‍ത്തിയിട്ടത് പാലത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതോടെ ഡ്രൈവര്‍ പെട്ടെന്നു വാഹനവുമായി പോയി. ഇതിനാല്‍ രക്ഷകന്‍ ആരാണെന്നു വ്യക്തമായില്ല.

Also Read: വ്യാജ അക്കൗണ്ടിലൂടെ തട്ടിയത് ലക്ഷങ്ങൾ, നന്ദിലത്ത് ജി.മാർട്ടിനെ എച്ച്.ആർ മാനേജർ പറ്റിച്ചത് അഞ്ച് വർഷത്തോളം !

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണു മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡില്‍ പുളിയഞ്ചേരി ക്വാര്‍ട്ടേഴ്‌സില്‍ കാരിമണ്ണില്‍ തട്ടാപുറത്ത് ജിതിനും(31) ഭാര്യ പൊന്നാനി പുഴാമ്പ്രം സ്വദേശിനി വര്‍ഷയും(24) രാവിലെ 10.15നു ഫറോക്ക് പുതിയ പാലത്തില്‍ നിന്നു പുഴയിലേക്കു ചാടിയത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വര്‍ഷ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ജിതിനായി വിവിധ രക്ഷാസേനകളുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം.സിദ്ദിഖ്, ഇന്‍സ്‌പെക്ടര്‍ പി.എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും സ്റ്റേഷന്‍ ഓഫിസര്‍ എം.കെ.പ്രമോദ് കുമാര്‍, അസി.സ്റ്റേഷന്‍ ഓഫിസര്‍ ഇ.ശിഹാബുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ മീഞ്ചന്ത അഗ്‌നിരക്ഷാസേന മുങ്ങല്‍ വിദഗ്ധരും എസ്‌ഐ പി.ഹരീഷിന്റെ നേതൃത്വത്തില്‍ തീരദേശ പൊലീസും സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും തിരച്ചിലിനു നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News