വിവാഹദിനവും തിരഞ്ഞെടുപ്പ് തീയതിയും ഒരുമിച്ചു വന്നപ്പോൾ വിവാഹ ചടങ്ങുകൾ ലഘൂകരിച്ച് വോട്ട് ചെയ്യാനായി കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് എത്തിയ നവ വധുവായ രേഖയുടെ വിശേഷം നോക്കാം. ഹോക്കി താരവും കോഴിക്കോട് കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായ രേഖ കോർപ്പറേഷനിലെ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സനുമാണ്. കൂത്തുപറമ്പ് സ്വദേശി ശ്രീജിലാണ് രേഖയുടെ ഭർത്താവ്.
Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പിൽ രാജ്യത്തെ 88 മണ്ഡലങ്ങൾ വിധിയെഴുതി
തിരഞ്ഞെടുപ്പ് ദിനത്തിലെ കൗതുക കാഴ്ചകളിലൊന്നായിരുന്നു നവദമ്പതികളായ രേഖയുടെയും ശ്രീജിലിന്റെയും വോട്ടിംഗ്. കോഴിക്കോട് കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറും ഹോക്കി താരവുമായ രേഖ കണ്ണൂർ കൂത്തുപറമ്പിലെ കല്യാണ പന്തലിൽ നിന്ന് താലികെട്ടിന് ശേഷം നേരെ വന്നത് ഈസ്റ്റ് നടക്കാവ് യുപി സ്കൂളിലേക്ക്.
കോഴിക്കോട് കോർപ്പറേഷനിലെ 64 ആം വാർഡ് കൗൺസിലറും വിദ്യാഭ്യാസ കായിക ചെയർപേഴ്സണമായ രേഖയുടേയും ശ്രീജിലിന്റെയും കല്യാണം നേരത്തെ നിശ്ചയിച്ചതാണ്. ഇതിനിടയിലാണ് ഏപ്രിൽ 26 തിരഞ്ഞെടുപ്പ് തീയതിയായും പ്രഖ്യാപിച്ചത്. രണ്ടു പ്രധാന നിമിഷങ്ങൾ ഒരുമിച്ചു വന്നപ്പോൾ കല്യാണ ചടങ്ങുകൾ ലഘൂകരിച്ച് സമ്മതിദായക അവകാശത്തിന് പ്രാധാന്യം നൽകി. മുഹൂർത്തത്തിന് ചടങ്ങുകൾ വേഗത്തിലും ചുരുക്കിയും നിർവഹിച് വരൻ ശ്രീജിലിനൊപ്പം കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ 48 ആം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ശേഷം വീണ്ടും നേരെ കണ്ണൂരേക്ക് തിരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here