ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു

ദില്ലിയിൽ ഭർത്താവ് ഹൃദയാഘാതത്താല്‍ മരിച്ചതിനെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു. ഹൃദയാഘാതം മൂലം മരിച്ചത് ഭാര്യയുമായി മൃ​ഗശാലയിലെത്തിയ 25 കാരനായ അഭിഷേക് അലുവാലിയയാണ്. ഭർത്താവിന്റെ മരണ വിവരം അറിഞ്ഞ 22കാരിയായ ഭാര്യ അഞ്ജലി ഏഴാം നിലയിലുള്ള അവരുടെ അപ്പാർട്ട്മെന്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ദില്ലിയിലെ ഘാസിയാബാദിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അഭിഷേക് മൃഗശാലയിലെത്തിയത് അഞ്ജലിക്കൊപ്പമാണ്. ഇവിടെ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അഭിഷേക് കുഴഞ്ഞുവീഴുകയായിരുന്നു.

Also read:ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കവുമായി ബിജെപി

അഭിഷേക് വീണത് കണ്ട് ഭയന്ന അഞ്ജലി ഉടൻ തന്നെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിക്കുയും അഭിഷേകിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ മുഴുവൻ നേരവും അഞ്ജലി അതിന് അടുത്ത് ഇരിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. പെട്ടന്ന് ബാൽക്കെണിയിലേക്കോടിയ അഞ്ജലി ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ കുടുംബം അഞ്ജലിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News