പനി കടുത്തതിനെ തുടര്‍ന്ന് വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകള്‍ ഷഹാന ഫാത്തിമയുടെ മരണം. 21 വയസായിരുന്നു.
ഇക്കഴിഞ്ഞ പതിനൊന്നിനായിരുന്നു വൈത്തിരി സ്വദേശി അര്‍ഷാദും ഷഹാനയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് മുമ്പ് ഷഹാനയ്ക്ക് ചെറിയ പനിയുണ്ടായിരുന്നു. തുടര്‍ന്ന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ വിദഗ്ധ ചികിത്സയിക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. ഷിബ്ലി ഷെരീഫ്, ഷാഫിഹ ഷെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here