സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട്; ഹണിമൂണ്‍ ആഘോഷത്തിനിടെ നവദമ്പതികള്‍ കടലില്‍ മുങ്ങിമരിച്ചു

ഹണിമൂണ്‍ ആഘോഷത്തിനായി ബാലിയില്‍ എത്തിയ നവദമ്പതികള്‍ കടലില്‍ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചെന്നൈ സ്വദേശികളായ ലോകേശ്വരനും വിബുഷ്നിയയുമാണ് മരിച്ചത്. സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.

ALso Read- മദ്യ ലഹരിയില്‍ കിടന്നുറങ്ങിയത് പാളത്തില്‍; യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു

ജൂണ്‍ ഒന്നിനാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് ബാലിയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തുകയായിരുന്നു. സ്പീഡ് ബോട്ടില്‍ കയറി കടലില്‍ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ബോട്ട് മറിഞ്ഞ് ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു. ലോകേശ്വരന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തു. ശനിയാഴ്ച രാവിലെയാണ് വിബുഷ്നിയയുടെ മൃതദേഹം കണ്ടെത്തിയത്.

Also Read- ‘ഒന്നു പോയാല്‍ അടുത്തത്; ജീവിതം അടിച്ചുപൊളിക്കൂ’;കൊച്ചു മകള്‍ക്ക് മുത്തശ്ശി നല്‍കിയ ‘ബ്രേക്ക്അപ്’ ഉപദേശം വൈറല്‍

അന്വേഷണം പുരോഗമിക്കുന്നതിനാല്‍ സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിനായി തമിഴ്നാട് സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഇന്ത്യന്‍ എംബസി വഴി സഹായം തേടി കുടുംബം തമിഴ്നാട് സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News