ആറ് മാസം മുന്‍പ് വിവാഹിതരായ ദമ്പതിമാര്‍ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; യുവതിയെ രക്ഷപ്പെടുത്തി

കോഴിക്കോട് ദമ്പതിമാര്‍ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ചേരി സ്വദേശികളായ ജിതിന്‍, വര്‍ഷ എന്നിവരാണ് ഫറോക്ക് പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. വര്‍ഷയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ജിതിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Also read- പാലക്കാട് സംഘർഷത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

ഫറോക് പുതിയ പാലത്തിന് മുകളില്‍ നിന്ന് രാവിലെ ഇരുവരും ചാടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആറുമാസം മുമ്പായിരുന്നു ഇരുവരുടേയും രജിസ്റ്റര്‍ വിവാഹം കഴിഞ്ഞത്. രണ്ടുപേരും പുഴയില്‍ ചാടി എന്ന വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി.

Also Read- വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി

തോണിക്കാരന്റെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തി. യുവാവ് താഴ്ന്നു പോവുകയായിരുന്നു. കോസ്റ്റല്‍ പോലീസും ഫയര്‍ഫോഴ്‌സും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News