‘വയനാട് ദുരന്തത്തിൽ ചെലവഴിച്ച തുക എന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധം, മാധ്യമങ്ങൾ വാർത്ത തിരുത്തണം’ ; സംസ്ഥാന സർക്കാർ

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക എന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് സംസ്ഥാന സർക്കാർ. അടിയന്തര സഹായം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്. മാധ്യമങ്ങൾ ചെലവഴിച്ച തുക എന്ന രീതിയിൽ തെറ്റായി വാർത്ത നൽകി. അർഹതപ്പെട്ടവർക്ക് സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോൾ നടക്കുന്നത്.

ALSO READ : ചൂരൽമല ദുരന്തം അസത്യ പ്രചരണം നടത്തുന്നവർ അതു പിൻവലിച്ച് സമൂഹത്തോട് മാപ്പ് പറയണം; മന്ത്രി മുഹമ്മദ് റിയാസ്

മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട് തയ്യാറാക്കുന്ന നിവേദനമാണ്. വസ്തുത ഇതായിരിക്കെ തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്തുവാൻ തയ്യാറാകണം. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News