മനീഷ് സിസോദിയക്കെതിരെ പുതിയ കേസ്

ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ പുതിയ കേസെടുത്ത് CBI. വിരമിച്ച ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഫീഡ്ബാക്ക് യൂണിറ്റ് രൂപീകരിച്ച് രാഷ്ട്രീയ എതിരാളികളുടെ ഫോണ്‍ ചോര്‍ത്തി എന്ന ആരോപണത്തിലാണ് കേസെടുത്തത്.

സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി രൂപീകരിച്ച ഫീഡ് ബാക്ക് യൂണിറ്റ് രാഷ്ട്രീയ എതിരാളികളുടെ ഫോണ്‍ ചോര്‍ത്താനും, രാഷ്ട്രീയ സ്വഭാവമുള്ള ഇന്‍റലിജന്‍സ് വിവരങ്ങള്‍ സര്‍ക്കാരിന് നല്‍കാനും ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തിൽ സിസോദിയക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടുപോകാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറും അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അനുമതി നല്‍കിയിരുന്നു.

സിസോദിയയെ ദീർഘനാൾ കസ്റ്റഡിയിലിടാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് പുതിയ കേസുകളെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. നിലവിൽ മദ്യനയ അഴിമതിക്കേസിൽ ഇ ഡി കസ്റ്റഡിയിലാണ് മനീഷ് സിസോദിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News