സുപ്രീം കോടതി വിധി സ്വാഗതാർഹം; സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വികൃതമായ മാതൃകയാണ് പ്രബീർ പുർകായസ്തയുടെ അറസ്റ്റ്: ഡോ. ജോൺ ബ്രിട്ടാസ് എംപി

ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാരിന്റേത് സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വികൃതമായ മാതൃകയാണ് ന്യൂസ് ക്ലിക്കിന് മേലെയുള്ള നിയമയുദ്ധമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. കർഷകസമരവും ഏക സിവിൽ കോഡിനെതിരെയുള്ള പ്രക്ഷോഭവും റിപ്പോർട്ട് ചെയ്തു എന്ന ഒറ്റ കാരണം കൊണ്ടാണ് ന്യൂസ് ക്ലിക്ക് പോലെ ഒരു ചെറിയ മാധ്യമം കേന്ദ്രസർക്കാരിന്റെ കണ്ണിലെ കരടായത്. തങ്ങളെ എത്രിക്കുന്ന മാധ്യമങ്ങളെ അവസാനിപ്പിക്കുക എന്ന തീരുമാനത്തിന്റെ പേരിൽ കെട്ടിച്ചമച്ച കേസ് ആണ് ഇത്.

Also Read: ദില്ലി പൊലീസിന് തിരിച്ചടി; പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്നു സുപ്രീംകോടതി

പ്രബീർ പുർകായസ്തയുടെ സ്ഥാപനത്തിനെതിരെ നിരന്തരമായ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്താൻ കഴിയാതായപ്പോഴാണ് ദില്ലി പൊലീസിനെ അങ്ങോട്ട് പറഞ്ഞുവിട്ടത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു ആരോപണത്തിന്റെ പേരിൽ അമിതാധികാരം ഉപയോഗിച്ച് കടന്നുകയറ്റം നടത്തുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ സൂചിക നിലംപൊത്താനുള്ള കാരണം ഇത്തരം അമിതാധികാര പ്രയോഗമാണ്.

Also Read: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പെണ്‍കുട്ടിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് പി സതീദേവി

സുപ്രീം കോടതിയിൽ നിന്നുണ്ടായത് വളരെ സ്വാഗതാർഹമായ വിലയിരുത്തലാണ്. ഇത് കേന്ദ്രത്തിന്റെ സ്വേച്ഛാധിപത്യത്തിനും അമിതാധികാരത്തിനും ഏറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News