ന്യൂസ് ക്ലിക്കിനോട് കേന്ദ്രത്തിനുള്ളത് ഭരണകൂട ഭീകരതയ്ക്കെതിരെ ശബ്ദമുയർത്തിയതിലുള്ള അമർഷം: മാധ്യമപ്രവർത്തക അനുഷ പോൾ

ഭരണകൂട ഭീകരതയ്ക്കെതിരെ ശബ്ദമുയർത്തിയതിലുള്ള അമർഷമാണ് ന്യൂസ് ക്ലിക്കിനോടും അതിന്റെ പ്രവർത്തകരോടും കേന്ദ്ര സർക്കാരിനുള്ളതെന്ന് മാധ്യമപ്രവർത്തക അനുഷ പോൾ. അതിനെ തുറന്നു കാട്ടിയ ഒരു മാധ്യമമാണ് ന്യൂസ് ക്ലിക്ക്. ഇത് ഭരണകൂടത്തെ ഭീതിപ്പെടുത്തിയിട്ടുണ്ട്. എതിർക്കുന്നവരെയൊക്കെ തിരക്കഥയുണ്ടാക്കി തുറുങ്കിലടയ്ക്കാൻ കേന്ദ്രം ദില്ലി പൊലീസിനെ ഉപയോഗിക്കുകയാണ്. 8000 ത്തോളം പേജുള്ള ഒരു ചാർജ് ഷീറ്റ് ആണ് ന്യൂസ് ക്ലിക്കിനെതിരെ ഫയൽ ചെയ്തത്. അതെല്ലാം കെട്ടിച്ചമച്ചതാണ്.

Also Read: സുപ്രീം കോടതി വിധി സ്വാഗതാർഹം; സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വികൃതമായ മാതൃകയാണ് പ്രഭീർ പുർകായസ്തയുടെ അറസ്റ്റ്: ഡോ. ജോൺ ബ്രിട്ടാസ് എംപി

യാതൊരു അടിസ്ഥാനവുമില്ലാത്ത കഥകൾ മെനഞ്ഞാണ് പ്രബീറിനെയും ന്യൂസ് ക്ലിക്കിനെയും പ്രതിരോധത്തിലാക്കാൻ ശ്രമിച്ചത്. ജോലി ചെയ്യാനുള്ള വസ്തുക്കളുൾപ്പടെ അപഹരിച്ചാണ് കേന്ദ്രം ദ്രോഹിച്ചത്. ജനങ്ങളെ സഹായിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളെയെല്ലാം കേന്ദ്രം എതിർത്തു. സുപ്രീം കോടതിയുടെ നിരീക്ഷണം ആശ്വാസകരമാണ്. വൈകിയാണെങ്കിലും കോടതി സത്യത്തിനൊപ്പം നിന്നതിൽ സന്തോഷമുണ്ടെന്നും അനുഷ പോൾ പ്രതിയ്ക്കരിച്ചു.

Also Read: ദില്ലി പൊലീസിന് തിരിച്ചടി; പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്നു സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News