‘അധികാര ദുർവിനിയോഗം’ ; ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയിൽ

ന്യൂസ് ക്ലിക്കിന്റെ ഹർജ്ജി സുപ്രീം കോടതിയിൽ. പൊലീസിന്റേത് അധികാര ദുർവിനിയോഗമെന്ന് ന്യൂസ് ക്ലിക്ക് ആരോപണം. അറസ്റ്റിലായവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. അതെ സമയം ന്യൂസ് ക്ലിക്കിന്റെ ഹർജ്ജി ഇന്ന് ദില്ലി പട്യാല ഹൗസ് കോടതി പരിഗണിക്കും. എഫ്ഐആറിന്റെ പകർപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജ്ജിയാണ് ദില്ലി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കുന്നത്.

Also Read; ന്യൂസ്‌ ക്ലിക്കിലെ മാധ്യമ പ്രവർത്തകർക്ക് സമൻസ്

ന്യൂസ്‌ ക്ലിക്കിനെതിരായ കേസിൽ എഫ്ഐആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് എഡിറ്റർ പ്രബീർ പുരകായസ്ത ദില്ലി ഹൈക്കോടതിയെ ഇന്ന് സമീപിക്കും. ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഇല്ലാത്ത സാഹചര്യത്തിലാണ് പ്രബീർ പുരകായസ്ത ദില്ലി ഹൈക്കോടതിയെ സമീപിക്കുക. എഫ്ഐആർ പകർപ്പ് ലഭിച്ച ശേഷമാകും തുടർനടപടികൾ എടുക്കുക.

Also Read; ന്യൂസ്‌ ക്ലിക്കിനെതിരായ കേസ്; എഡിറ്റർ പ്രബീർ പുരകായസ്ത ഇന്ന് ദില്ലി ഹൈക്കോടതിയെ സമീപിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News