ചൈനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; ന്യൂസ് ക്ലിക്ക് ഹൈക്കോടതിയില്‍

ചൈനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക് ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചു.
അറസ്റ്റിന്‍റെ കാരണം എഴുതി നല്‍കിയിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് കോടതിയിൽ വ്യക്തമാക്കി. ന്യൂസ് ക്ലിക്കിന് വേണ്ടി കപില്‍ സിബലാണ് ഹൈക്കോടതിയെ ഇക്കാര്യമറിയിച്ചത്.

ALSO READ:സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം; പി ജയരാജന്‍

അതേസമയം ചൈനാ അനുകൂല പ്രചാരണത്തിന് വിദേശസഹായം തേടിയെന്ന ആരോപണത്തിലാണ് വാർത്താപോർട്ടലായ ന്യൂസ്‌ ക്ലിക്കിനു നേരെ നടപടിയുണ്ടായത്. ഇതിനു പിന്നാലെ വിദേശ നിക്ഷേപകർ വിശദീകരണവുമായി എത്തിയിരുന്നു.

ALSO READ:ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം മകൾ കൂടിയെത്തി; പുതിയ സന്തോഷം പങ്കുവെച്ച് നടി ഉർവശി

ന്യൂസ്‌ ക്ലിക്ക് ചൈനയുടെ പണം സ്വീകരിച്ചെന്ന ദില്ലി പൊലീസിന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു.എല്ലാ ഇന്ത്യൻ നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് ന്യൂസ്‌ ക്ലിക്കിൽ നിക്ഷേപിച്ച അമേരിക്കൻ കമ്പനി വേൾഡ് വൈഡ് മീഡിയ ഹോൾഡിങ്‌സിന്റെ മാനേജർ ജേസൺ ഫെച്ചർ പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News