“അമിത് ഷാ നികൃഷ്‌ടനായ രാഷ്‌ട്രീയ നേതാവ്”; ന്യൂസ് ക്ലിക്കിനെതിരായ നടപടിയില്‍ ന്യൂയോര്‍ക്കില്‍ വന്‍ പ്രതിഷേധം

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ന്യൂയോര്‍ക്കില്‍ വന്‍ പ്രതിഷേധം. ന്യൂയോര്‍ക്ക് ടൈംസിന്‍റെ കെട്ടിടത്തിനു മുന്നിലാണ് സ്ത്രീകളടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചത്.

ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ഒരു വാര്‍ത്ത ആയുധമാക്കിയാണ് ബിജെപി സര്‍ക്കാര്‍ തങ്ങളെ വിമര്‍ശിക്കുന്ന ന്യൂസ് ക്ലിക്കിനെതിരെ നടപടിക്കൊരുങ്ങിയത്. അതിനാലാണ് പ്രതിഷേധത്തിന് ആളുകള്‍ ന്യൂയോര്‍ക്ക് ടൈംസ് ഓഫീസ് തെരഞ്ഞെടുത്തത്. ന്യൂസ് ക്ലിക്കിനെയും സ്വാതന്ത്ര്യ മാധ്യമപ്രവര്‍ത്തനത്തെയും തൊടരുത്. സ്വാതന്ത്ര്യത്തിനു വേണ്ടി ഉയരുന്ന ശബ്ദങ്ങളെ ന്യൂയോര്‍ക്ക്  ടൈംസ് നശിപ്പിക്കരുത് തുടങ്ങിയ വാചകങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയത്.

ALSO READ: 21 വയസ്സ് പ്രായവും പ്രവൃത്തി പരിചയവുമുള്ള ആയയെ ആവശ്യമുണ്ട്; ശമ്പളം 83 ലക്ഷം രൂപ; പരസ്യംനല്‍കി ഞെട്ടിച്ച് വിവേക് രാമസ്വാമി

“ന്യൂയോര്‍ക്ക് ടൈംസില്‍ അച്ചടിച്ച ഒരു വ്യാജ   വാര്‍ത്ത ഇന്ത്യയിലെ ന്യൂസ് ക്ലിക്ക് എന്ന മാധ്യമസ്ഥാപനത്തെയും യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം നടത്തുന്ന  മാധ്യമപ്രവര്‍ത്തകരെയും ജയിലിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഈ സംഭവത്തില്‍ നമുക്ക് അത്ഭുതമില്ല, കാരണം ഈ മാധ്യമപ്രവ്രര്‍ത്തകര്‍ പ്രവര്‍ത്തിച്ചത് ഇന്ത്യയിലെ  സാധാരണക്കാര്‍ക്ക് വേണ്ടിയാണ്.

തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി എന്ത് കള്ളവും വിളിച്ച് പറയാന്‍ മടിയില്ലാത്തവരാണ് ന്യൂയോര്‍ക്ക് ടൈംസ്. ന്യൂസ് ക്ലിക്കിന് ചൈനീസ് സഹായം ലഭ്യമാകുന്നുണ്ടെന്നാണ്  ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞ നുണ. ഇന്ന് ലോകത്തുള്ളതില്‍ ഏറ്റവും മോശപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ അമിത് ഷാ ന്യൂസ് ക്ലിക്കിനെതിരെ ഈ കള്ള വാര്‍ത്ത ആയുധമാക്കി.

ന്യൂസ് ക്ലിക്ക് കര്‍ഷകര്‍ക്ക് വേണ്ടി നിന്നു എന്നതാണ് മോദി സര്‍ക്കാര്‍ ഈ മാധ്യമത്തിനെതിരെ തിരിഞ്ഞതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. പാവപ്പെട്ടവരുടെയും സാധരണക്കാരുടെയും ശബ്ദമായ ന്യൂസ് ക്ലിക്ക് കര്‍ഷക സമരം ലോകത്തിന് മുന്നില്‍ എത്തിച്ചതിന് വഹിച്ച പങ്ക് ചെറുതല്ല. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചതെന്ന് പ്രതിഷേധക്കാര്‍ തെരുവില്‍ വിളിച്ചു പറഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസ് എന്ന കോര്‍പ്പറേറ്റ് സ്ഥാപനം പെന്‍റഗണിന്‍റെ വാലാട്ടി പട്ടി ആയിട്ടാണ്  പ്രവര്‍ത്തിക്കുന്നതെന്നും എന്ത് കള്ളവും പറയാൻ മടിയില്ലാത്തവരാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സത്യസന്ധമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നവരെ തൊട്ട് കളിക്കരുതെന്നും ന്യൂസ് ക്ലിക്കിനെയും തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ വെറുതെ വിടണമെന്നും ന്യൂയോര്‍ക്കിലെ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ALSO READ: ഷൂസിനുള്ളിൽ കാത്തിരുന്നത് ഉഗ്രവിഷമുള്ള സർപ്പം; യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News