പത്തനംതിട്ടയില്‍ ന്യൂസ് ക്ലിക്ക് മുന്‍ റിപ്പോര്‍ട്ടറുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; ഫോണും ലാപ്ടടോപ്പും പിടിച്ചെടുത്തു

ദില്ലിയിലെ ന്യൂസ് ക്ലിക്ക് പോര്‍ട്ടലിലെ മുന്‍ ജീവനക്കാരിയുടെ വീട്ടില്‍ കേന്ദ്ര പൊലീസ് സംഘം റെയ്ഡ് നടത്തി ലാപ്പ് ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തതതായി അറിയിച്ചു. എന്നാല്‍ എന്തിനാണ് കേസെടുത്തതെന്ന് പൊലീസ് സംഘം വ്യക്തമാക്കിയില്ല. പന്ത്രണ്ടോളം കുറ്റാരോപണം ഇവര്‍ക്കെതിരെ പൊലീസ് ചുമത്തി. പൊലീസ് തയ്യാറാക്കിയ സ്റ്റേറ്റ്മെന്റില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തു.

പത്തനംതിട്ട, കൊടുമണ്‍ ഐയ്ക്കാട് നവീന ഉഷസില്‍ അനുഷ പോളിനെ(32)യാണ് പൊലീസ് ചോദ്യം ചെയ്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലീസ് ആവശ്യപ്പെടുമ്പോള്‍ ദില്ലിയില്‍ എത്തണമെന്നും പറഞ്ഞു. വെള്ളി പകല്‍ മൂന്നേകാല്‍ മുതല്‍ വൈകിട്ട് നാലരവരെയാണ് പൊലീസ് സംഘം വീട്ടില്‍ പരിശോധന നടത്തിയത്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് പൊലീസ് ചോദിച്ചതായി അനുഷ പറഞ്ഞു.

2018 മുതല്‍ 2021 വരെയാണ് അനുഷ ന്യൂസ് ക്ലിക്കില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തത്. പിന്നീട് സ്വതന്ത്ര പത്രപ്രവര്‍ത്തനമാണ് നടത്തുന്നത്. ജനിച്ചതും പഠിച്ചതുമെല്ലാം ദില്ലിയിലായിരുന്ന അനുഷ അര്‍ബുദ ബാധിതയായ അമ്മയുടെ ചികിത്സാര്‍ഥമാണ് ഒരു മാസം മുമ്പ് നാട്ടിലെത്തിയത്.

READ ALSO:ഇ എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ഒക്ടോബര്‍ 8ന്

ന്യൂസ് ക്ലിക്കിന് വിദേശ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോയെന്നും എത്ര കാലമായി ന്യൂസ് ക്ലിക്കില്‍ ജോലി ചെയ്തെന്നും അന്വേഷിച്ചു. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് ഇതിനകം പത്രങ്ങളില്‍ വന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ള കുറ്റങ്ങളാണ് അനുഷയുടെ പേരിലും ചുമത്തിയിട്ടുള്ളത്. ചാര്‍ജ് ഷീറ്റിന്റെ പകര്‍പ്പോ , വീട്ടില്‍ നിന്ന് കൊണ്ടുപോയ ലാപ്ടോപ്പിനോ ഫോണിനോ രസീതും നല്‍കിയില്ലെന്ന് അനുഷ പറഞ്ഞു. ലോക്കല്‍ പൊലീസിന്റെ സാന്നിധ്യത്തിലാണ് കേന്ദ്ര സംഘം എത്തിയത്.

READ ALSO:നെറ്റ്ഫ്ളിക്സ് പ്രേമികള്‍ക്ക് തിരിച്ചടി; നിര്‍ണയക തീരുമാനവുമായി നെറ്റ്ഫ്ളിക്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News