ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പുതിയ അപ്‌ഡേറ്റുമായി വാട്സ്ആപ്പ്

Whatsapp

ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. വാട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍.

ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലണെന്നും ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകള്‍ മികച്ച രീതിയില്‍ മാനേജ് ചെയ്യാന്‍ ഫീച്ചര്‍ സഹായിക്കുമെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഫീച്ചര്‍ ഉടന്‍ സ്ഥിരതയുള്ള ബില്‍ഡില്‍ ലഭ്യമാകും.

പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക് ഓഫീസിലേയും വ്യക്തിഗതമായ കോണ്‍ക്റ്റുകളും പ്രത്യേകം സൂക്ഷിക്കാം. ഉപയോക്താക്കള്‍ കോണ്‍ടാക്റ്റ് ‘സിങ്കിങ്’ ഓഫ് ചെയ്താല്‍ പുതിയ വാട്സ്ആപ്പ് അപ്‌ഡേറ്റില്‍ മാനുവല്‍ സിങ്കിങ് ഓപ്ഷന്‍ ലഭ്യമാക്കും.

Also Read : ചാറ്റുകളെയും ഇഷ്ടമുള്ള പോലെ വേർതിരിക്കാം; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സാപ്പ്

ഇത് തെരഞ്ഞെടുക്കുന്ന കോണ്‍ടാക്റ്റുകള്‍ മാത്രം സിങ്ക് ചെയ്യാന്‍ സഹായിക്കും. മുഴുവന്‍ കോണ്‍ടാക്ട്സും ഉപയോക്താക്കള്‍ക്ക് അവരുടെ ലിങ്ക്ഡ് ഡിവൈസുകളില്‍ ലഭ്യമാകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ സിങ്ക് ചെയ്ത കോണ്‍ടാക്റ്റുകള്‍ അണ്‍സിങ്ക് ചെയ്യാനും കഴിയും.

ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് പുതിയ ഫീച്ചര്‍. പുതിയ ഫീച്ചര്‍ ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ലഭ്യമായതായാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News