ഇരുമുടിക്കെട്ട് നിറയ്ക്കുന്നിടത്ത് എത്തി ശബരിമല തീര്‍ഥാടകരെ കൊണ്ടുപോകാന്‍ കെഎസ്ആര്‍ടിസി

ksrtc-sabarimala

ഇരുമുടിക്കെട്ട് നിറയ്ക്കുന്നിടത്ത് എത്തി ശബരിമല തീർഥാടകരെ കൊണ്ടുപോകാൻ കെഎസ്ആര്‍ടിസി. ഡിപ്പോയ്ക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. 40 പേരില്‍ കുറയാത്ത സംഘത്തിനാണ് സൗകര്യം ഒരുക്കുക. 10 ദിവസം മുമ്പ് സീറ്റ് ബുക്കുചെയ്യാം.

ഡിപ്പോ അധികൃതര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. തീര്‍ഥാടനത്തിന്റെ ആദ്യഘട്ടത്തില്‍ 383 ബസും രണ്ടാംഘട്ടത്തില്‍ 550 ബസും ഉണ്ടാകും. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കും.

Read Also: ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി യാത്ര ഉറപ്പാക്കും; ബുക്ക് ചെയ്ത സമയം പ്രശ്നമാകാതെ മടക്ക യാത്രക്കാർക്ക് ബസ് ഉറപ്പാക്കുമെന്നും മന്ത്രി ഗണേഷ് കുമാർ

അതിനിടെ, ശബരിമല ദർശനത്തിന് എത്തുന്നവർക്ക് കെഎസ്ആർടിസി യാത്ര ഉറപ്പാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. ബുക്ക് ചെയ്ത സമയം പ്രശ്നമാകാതെ മടക്കയാത്ര ബുക്ക് ചെയ്തവർക്ക് ദർശനം കഴിഞ്ഞിറങ്ങുമ്പോൾ ബസ് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ മാനദണ്ഡം നോക്കിയാണ് കെഎസ്ആർടിസി ഹോട്ടലുകൾ തെരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. പാർക്കിങ്ങ് സൗകര്യം, വൃത്തി, ശുചിമുറി ഇതൊക്കെ നോക്കിയാണ് കണ്ടെത്തിയത്. ജീവനക്കാർക്ക് സൗജന്യമായി ഭക്ഷണം കൊടുക്കാൻ താനാണ് പറഞ്ഞത്. അതേസമയം, ഏറ്റവും വില കൂടിയ ഭക്ഷണം  ജീവനക്കാർ വാങ്ങരുത്. തീരുമാനത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here