ഉപയോക്താക്കൾ കാത്തിരിക്കുനആപ്പിൾ ഫ്ലാഗ്ഷിപ്പായ ഐഫോൺ 15 പ്രോ സീരീസിൽ ഫിസിക്കൽ ബട്ടണുകൾ ഉണ്ടാവില്ല എന്ന വാർത്തയോട് പ്രതികരിച്ച് അനലിസ്റ്റായ മിംഗ്-ചി കുവോ. ഫിസിക്കൽ ബട്ടണുകൾക്ക് പകരം ഹെപ്റ്റിക് ഫീഡ്ബാക്ക് നൽകുന്ന സോളിഡ് സ്റ്റേറ്റ് ബട്ടണുകളായിക്കും എന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. അതേ സമയം ആപ്പിൾ ചില സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതു കാരണം ക്ലിക്ക് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഫിസിക്കൽ ബട്ടണുകൾ തന്നെയാകും ഐഫോൺ 15 പ്രോയിൽ ഉണ്ടാവുകയെന്നുമാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ.
ഐഫോൺ 15 പ്രോ സീരീസിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെ?
യുഎസ്ബി-സി പോർട്ടിന് പുറമേ ബട്ടണുകളുടെ കാര്യത്തിലാണ് പ്രധാനമാറ്റം ആപ്പിൾ ഇത്തവണ കൊണ്ടുവരുന്നത്. ഫോണിൽ പുതുതായി ‘മ്യൂട്ട് ബട്ടൺ’ കൂടി ഉണ്ടാകും. ഐഫോണിലെ അലേർട്ട് സ്ലൈഡറിന് പകരമാവും പുതിയ മ്യൂട്ട് ബട്ടൺ എത്തുക. അതിന് ‘ആക്ഷൻ ബട്ടൺ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഫോൺ എളുപ്പം സൈലന്റ് മോഡിലേക്ക് മാറ്റാനുള്ള ഓപ്ഷൻ ആയിട്ടായിരുന്നു അലേർട്ട് സ്ലൈഡർ ഐഫോണിൽ എത്തിയത്. യൂസർമാർക്ക് വളരെ ഉപകാരപ്രദമായ അലേർട്ട് സ്ലൈഡർ പോകുമ്പോൾ പകരമെത്തുന്നത് അതിലേറെ ഫീച്ചറുകളുള്ള ‘ആക്ഷൻ ബട്ടൺ’ ആണ്.
ആപ്പിൾ വാച്ച് അൾട്രയിലെ ബട്ടണിന്റെ പേരാണ് ഐഫോണിലെ പുതിയ ബട്ടണിനും നൽകിയിരിക്കുന്നത്. ഫോൺ മ്യൂട്ട് ചെയ്യൽ മാത്രമാകില്ല അതിന്റെ ജോലി, മറിച്ച് ആക്ഷൻ ബട്ടൺ ഉപയോഗിച്ച് വോയിസ് അസിസ്റ്റായ സിറി വിളിക്കാനും ചില ആപ്പുകൾ തുറക്കാനുമൊക്കെ സാധിക്കും.
ഐഫോൺ 15 പ്രോസീരിസിൻ്റെ മറ്റ് പ്രധാന പ്രത്യേകൾ
വലിയ പിൻ കാമറ ഹമ്പ്, കൂടുതൽ മികച്ച ഡിസ്‍പ്ലേ അനുഭവം നൽകാനായി വളരെ നേർത്ത ബെസലുകൾ, മുൻ മോഡലുകളെ അപേക്ഷിച്ച് പിടിക്കാൻ എളുപ്പം നൽകുന്ന രീതിയിൽ റൗണ്ടഡായുള്ള കോർണറുകൾ, എന്നിവയാണ് പുതിയ ഐഫോണിന്റെ മറ്റ് സവിശേഷതകൾ. പുതിയ ‘ഡീപ് റെഡ് കളർ’ ഓപ്ഷനും ഐഫോൺ 15 പ്രോ സീരീസിൽ ആപ്പിൾ ഉൾപ്പെടുത്തുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here