പരീക്ഷ നാളെ മുതൽ, ചോദ്യക്കടലാസ് അച്ചടി പൂർത്തിയായില്ല എന്ന പേരിൽ മലയാള മനോരമയിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചോദ്യക്കടലാസിൻ്റെ അച്ചടി പൂർത്തിയായിട്ടുണ്ട്.
2021 ൽ 9 തവണയായാണ് വിതരണം നടത്തിയത്. പല വർഷങ്ങളിലും ഘട്ടം ഘട്ടമായി വിതരണം നടത്തിയിട്ടുണ്ട്. 2022 പരീക്ഷ തന്നെ രണ്ട് ഘട്ടമായാണ് നടത്തിയത്. അപ്പോഴും ഒന്നിലധികം തവണ വിതരണം നടത്തിയിട്ടുണ്ട്.
Also read:ബംഗാളിൽ ഷാജഹാൻ ഷെയ്ഖിനെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മമത സർക്കാർ
സംസ്ഥാനത്ത് ഹയർ സെക്കൻ്ററിയിൽ 1994 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വിദേശത്തെ പരീക്ഷാ സെന്ററുകളിലും വീണ്ടും ചോദ്യപേപ്പർ എത്തിക്കണമെന്ന് വ്യാജവാർത്ത നൽകിയിരിക്കുന്നു. എംബസി മുഖേന മുഴുവൻ ചോദ്യപേപ്പറുകളും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ ചെലവ് പൂർണമായും ഗൾഫ് സ്കൂളുകളാണ് വഹിക്കുന്നത്. മാധ്യമ വാർത്ത തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്.
പരീക്ഷ നടത്തിപ്പിനുള്ള തുക പി. ഡി അക്കൗണ്ടിൽ നിന്നും ചെലവഴിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്. അത് പരീക്ഷ അവസാനിച്ച ശേഷം തിരിച്ചു നിക്ഷേപിക്കുന്നതാണ്. 2023 മാർച്ച് പരീക്ഷയുടെ ചെലവ് സമയബന്ധിതമായി അപേക്ഷ സമർപ്പിച്ച എല്ലാ സ്കൂളുകൾക്കും തുക വിതരണം നടത്തിയിട്ടുണ്ട്.
Also read:ഇന്ത്യയിൽ പുതിയ ലക്ഷ്യങ്ങളുമായി സ്കോഡ; ഭാവി പരിപാടികൾ പുറത്ത് വിട്ട് കമ്പനി
ഇത്തരത്തിൽ വ്യാജവാർത്ത നൽകുന്നതിന് പിന്നിൽ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനുള്ള ആസൂത്രിത ഗൂഢാലോചന ഉണ്ട്. ഈ ഗൂഢാലോചന ജനം തിരിച്ചറിയുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here