ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട്: വി ശിവദാസന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് ലേഖനങ്ങള്‍ എഴുതാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ശാസ്ത്രജ്ഞരെ സമീപിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിഷയം രാജ്യസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ട് വി ശിവദാസന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. റൂള്‍ 267 പ്രകാരമാണ് വി ശിവദാസന്‍ എംപി നോട്ടീസ് നല്‍കിയത്.

ALSO READ:വയനാട് ഉരുള്‍പൊട്ടല്‍; യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം

രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസപ്രക്രിയയും നടന്നു കൊണ്ടിരിക്കവേ, രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ ഞെട്ടിക്കുന്നതാണ്. ദുരന്തത്തില്‍ അകപ്പെട്ട ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍, കൂലിയെഴുത്തുകാരെ തേടുന്നത് അപലപനീയമാണ്. ഇത്തരം ശ്രമങ്ങള്‍ ഭരണഘടനാ സംവിധാനങ്ങളുടെ സാധുത ഇല്ലാതാക്കുന്ന നടപടിയാണ്- അദ്ദേഹം പ്രതികരിച്ചു.

ALSO READ:‘ഞങ്ങള്‍ക്ക് തരുമോ, കുഞ്ഞിനെ ഞങ്ങള്‍ വളര്‍ത്താം’; വയനാട്ടിലെ അനാഥബാല്യങ്ങള്‍ക്ക് തുണയാകാന്‍ നാദാപുരം സ്വദേശികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News