റേഷൻകടകളിൽ പോസ്റ്റർ വിവാദം എന്ന തലക്കെട്ടിൽ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച വാർത്ത തെറ്റിദ്ധാരണാജനകം; മുഖ്യമന്ത്രി

റേഷൻകടകളിൽ പോസ്റ്റർ വിവാദം എന്ന തലക്കെട്ടിൽ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ചിത്രം ഉള്ള പോസ്റ്റർ പതിക്കണം എന്ന് നിർദ്ദേശം നൽകി എന്നായിരുന്നു മാതൃഭൂമി പ്രസിദ്ധീകരിച്ചത്. അത്തരം ഒരു നിർദേശം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also read:കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാനാകില്ല; തരം കിട്ടിയാല്‍ കൂറ് മാറും: മന്ത്രി വി ശിവന്‍കുട്ടി

രാജ്യത്ത് മികച്ച പൊതുവിതരണ സമ്പ്രദായം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. തർക്കമറ്റ ആ വസ്തുത ജനങ്ങളുടെ മനസ്സിലും അനുഭവത്തിലും ഉണ്ട്. ഏതെങ്കിലും ബ്രാൻഡിങ്ങിലൂടെ അത് അടിച്ചേൽപ്പിക്കേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ അത്തരം ഒരു പോസ്റ്ററിനെ കുറിച്ചോ മറ്റേതെങ്കിലും തരത്തിലുള്ള ബ്രാൻഡിങ്ങിനെ കുറിച്ചോ ഒരുതരത്തിലുള്ള നിർദ്ദേശവും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News