കമല്‍നാഥ് സ്ഥാനം ഒഴിഞ്ഞിട്ടില്ല; വ്യക്തമാക്കി കോണ്‍ഗ്രസ്

മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം കമല്‍നാഥ് രാജിവെച്ചു എന്ന വാര്‍ത്തകള്‍ തെറ്റെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് എക്‌സിലുടെ അറിയിച്ചു.

ALSO READ: നാടൊന്നാകെ നവകേരള സദസില്‍; പറവൂരില്‍ വമ്പന്‍ ജനാവലി

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കോണ്‍ഗ്രസ് നേരിട്ടതോടെയാണ് ഇത്തരത്തില്‍ പ്രചരണം നടന്നത്. മധ്യപ്രദേശ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അഖിലേഷ് യാദവിനെ പിണക്കി, ഇന്ത്യ സഖ്യത്തിന്റെ റാലി മാറ്റി, ഇങ്ങനെ കമല്‍നാഥ് പറഞ്ഞതെല്ലാം ഇതുവരെ കേട്ട പാര്‍ട്ടി നേതൃത്വം കമല്‍നാഥിനോട് രാജിയാവശ്യപ്പെട്ടേക്കുമെന്നും ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ റിപ്പോര്‍ട്ട് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News