ഇപിഎഫ്ഒ അംഗങ്ങള്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഇതാ തൊട്ടരികെ. എടിഎമ്മില്‍ നിന്ന് പിഎഫ് പിന്‍വലിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നതായി കുറച്ചുകാലം മുന്‍പേ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തകളെ സ്ഥിരീകരിക്കുന്നതാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും വന്നിട്ടുള്ള പുതിയ വാര്‍ത്ത.
രാജ്യത്തെ തൊഴിലാളികളെ മികച്ച രീതിയില്‍ സേവിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം അതിന്റെ ഐടി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്ന ജോലിയിലാണെന്ന് തൊഴില്‍ സെക്രട്ടറി സുമിത ദവ്‌റ അറിയിച്ചു. എടിഎമ്മില്‍ നിന്നും പിഎഫ് പണം പിന്‍വലിക്കാനാകുന്ന സൗകര്യം അംഗങ്ങള്‍ക്ക് 2025 ജനുവരി മുതല്‍ ലഭ്യമാകുമെന്ന് തൊഴില്‍ മന്ത്രാലയം സെക്രട്ടറി സുമിത്ര ദവ്റ പറഞ്ഞു.
ALSO READ: 361 കിലോമീറ്ററിലേറെ ദൂരം പുറംതിരിഞ്ഞിരുന്ന് ബൈക്കോടിച്ചു, മലയാളിയായ സൈനികന് ലോക റെക്കോര്‍ഡ്
‘ഇപിഎഫ്ഒയുടെ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ നമ്മുടെ ബാങ്കിങ് സംവിധാനത്തിന് തുല്യമായി കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 2025 ജനുവരിയില്‍ നിങ്ങള്‍ വലിയ മെച്ചപ്പെടുത്തലുകള്‍ കാണും, ഇപിഎഫ്ഒയില്‍ ഐടി 2.1 പതിപ്പ് ലഭ്യമാകും. ക്ലെയിമുകള്‍ക്കോ ഗുണഭോക്താക്കള്‍ക്കോ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തികള്‍ക്കോ എടിഎം വഴി നേരിട്ട് ക്ലെയിമുകള്‍ പിന്‍വലിക്കാന്‍ കഴിയും. കൂടാതെ, സിസ്റ്റം കൂടുതല്‍ വിപുലമായതിനാല്‍, നിങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ കാണാന്‍ കഴിയും.’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഇപിഎഫ്ഒ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ സജീവമായി സംഭാവന ചെയ്യുന്നവരുടെ എണ്ണം 7 കോടിയിലധികമാണ്. കൂടാതെ, മൊത്തത്തിലുള്ള ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇപിഎഫ്ഒ സേവനം മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ലേബര്‍ സെക്രട്ടറി എടുത്തുപറഞ്ഞു. ഇപിഎഫ്ഒ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സംരംഭങ്ങളില്‍ പിഎഫ് പിന്‍വലിക്കലിനായി ഒരു പുതിയ കാര്‍ഡ് ഇഷ്യൂ ചെയ്യുമെന്നും അത് എടിഎമ്മുകളിലൂടെ എളുപ്പത്തില്‍ ചെയ്യാനാകുമെന്നും അറിയിച്ചു. എങ്കിലും മൊത്തം നിക്ഷേപിച്ച തുകയുടെ പിന്‍വലിക്കല്‍ പരിധി 50% ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here