യുവതിയെ പിരിച്ചുവിട്ടു എന്ന വാർത്ത അടിസ്ഥാന രഹിതം; മന്ത്രി വിഎൻ വാസവൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് മൃ​ഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. യുവതിയെ പിരിച്ചുവിട്ടു എന്ന വാർത്ത അടിസ്ഥാന രഹിതം ആണെന്നും യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നു വന്ന നാടകം ആണെന്നും മന്ത്രി പ്രതികരിച്ചു.

also read; കൈമുഴം കൊണ്ടളന്ന് മുല്ലപ്പൂ വിൽപ്പന; കച്ചവടക്കാരെ പിടികൂടി 2000 രൂപ വീതം പിഴയീടാക്കി

ആൾമാറാട്ടം ആണ് നടന്നതെന്നും ക്രിമിനൽ കേസ് എടുക്കേണ്ട തരത്തിലുള്ള സംഭവം ആണ് ഇതെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കോൺ​ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയതല്ല, കാലാവധി കഴിഞ്ഞപ്പോൾ പിരിച്ചുവിട്ടതാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും പറഞ്ഞു.

also read; ‘മൂന്നോ നാലോ കൊല്ലം മാത്രം ഇവിടെ നിന്നാല്‍ പോര, നടനെന്ന നിലയില്‍ ഞാന്‍ വളര്‍ന്നു’, മനസ് തുറന്ന് നിവിൻ പോളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News