കുവൈത്തില്‍ കഴിഞ്ഞ 20 ദിവസത്തിനകം 5 വയസ് വരെ പ്രായമായ മൂവായിരത്തോളം കുട്ടികള്‍കള്‍ക്കുള്ള കുടുംബ വിസ അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. വിസ അനുവദിക്കപ്പെട്ടവരില്‍ ഭൂരികഭാഗവും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും അധികൃതര്‍ അറീയിച്ചു. കുടുംബ വിസ നല്‍കുന്നത് നിര്‍ത്തലാക്കിയ തീരുമാനം മൂലം വിവിധ രാജ്യങ്ങളില്‍ അകപ്പെട്ടുപോയ അഞ്ചു വയസ്സിനു താഴെ മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു ശേഷമാണ് ഇത്രയും വിസകള്‍ അധികൃതര്‍ അനുവദിച്ചത്.
കഴിഞ്ഞ നവംബര്‍ 20 മുതലാണ് 5 വയസ്സിനു താഴെ പ്രായമായ കുട്ടികള്‍ക്ക് കുടുംബ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുവാന്‍ മന്ത്രാലയം തീരുമാനിച്ചത്. അതേ സമയം ഭാര്യ, 5 വയസ്സിനു മുകളില്‍ പ്രായമായ മക്കള്‍, എന്നിവര്‍ക്കുള്ള കുടുംബ, സന്ദര്‍ശക വിസകള്‍ എന്ന് പുനരാരഭിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here