ദില്ലി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ന്യൂസ് ക്ലിക്ക്‌ സുപ്രീംകോടതിയിൽ

തങ്ങളുടെ അറസ്റ്റ് ശരിവെച്ച ദില്ലി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ന്യൂസ്‌ക്ലിക്ക് സുപ്രീംകോടതിയെ സമീപിച്ചു. ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ത, എച്ച് ആർ അമിത് ചക്രവർത്തി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ALSO READ: വിഴിഞ്ഞം പദ്ധതിക്ക് അനുമതി നിഷേധിച്ചത് രണ്ടാം യു പി എ സര്‍ക്കാര്‍; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള ഇരുവരുടെയും ഹർജി ദില്ലി ഹൈക്കോടതി തള്ളിയത്. അറസ്റ്റ് ന്യായമാണെന്നും കാരണം കാണിക്കൽ അത്യാവശ്യമല്ലെന്നും കോടതി ഹർജിയിന്മേൽ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്.

ALSO READ: കോൺഗ്രസ് പുനഃസംഘടന; രാജിഭീഷണിയുമായി കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ്

ഈ കഴിഞ്ഞ ഒക്ടോബർ 3നാണ് ഓൺലൈൻ മാധ്യമമായ ന്യൂസ് ക്ലിക്കിനെതിരെ ദില്ലി പൊലീസ് വ്യാപകമായ റെയ്ഡ് നടത്തിയത്. നിരവധി പേരെ ചോദ്യം ചെയ്യുകയും, സ്ഥാപന ഡയറക്ടർ പ്രബീർ പുർകായസ്തയെയും, അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News