ന്യൂസ് ക്ലിക്കിന്റെ ഓഫീസ് സീല്‍ ചെയ്ത് ദില്ലി പൊലീസ്; അഞ്ചു പേര്‍ കസ്റ്റഡിയില്‍

ദില്ലി പൊലീസ് ന്യൂസ് ക്ലിക്കിന്റെ ദില്ലി ഓഫീസ് സീല്‍ ചെയ്തു. ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്തയെ അടക്കം 5 പേരെ ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്തു. മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലെ റെയ്ഡിന് പിറകെയാണ് പൊലീസിന്റെ നടപടി.
ആറ് മാധ്യമപ്രവര്‍ത്തകരുടെ വീടുകള്‍ ഉള്‍പ്പെടെ 30 സ്ഥാപനങ്ങളില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ ഇന്ന് റെയ്ഡ് നടത്തിയിരുന്നു.

Also Read: നീന്തൽ കുളത്തിൽ മുതലക്കുഞ്ഞ്; കണ്ടെത്തിയത് ആളുകൾ എത്തുന്നതിനു തൊട്ടുമുൻപ്

മാധ്യമപ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷാസിങ്, ഊര്‍മിളേഷ് എന്നിവരുടെ വസതികളിലും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡോക്ടര്‍ രഘുനന്ദന്‍ എന്നിവരുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്.

Also Read: ന്യൂസ്‌ക്ലിക്കിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക; ഡോ ഇഖ്ബാല്‍ ബാപ്പുകുഞ്ഞ്

മാധ്യമപ്രവര്‍ത്തകരുടെ ലാപ്പ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. മാധ്യമ സ്ഥാപനത്തിന് എതിരെ യുഎപിഎ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News