ന്യൂസ് ക്ലിക്ക് എഡിറ്റര്‍ കസ്റ്റഡിയില്‍; റെയ്ഡ് അവസാനിപ്പിച്ച് ദില്ലി പൊലീസ്

ന്യൂസ്ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്തയെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍. ന്യൂസ് ക്ലിക്ക് ഓഫീസില്‍ രാവിലെ ആരംഭിച്ച റെയ്ഡ് അവസാനപ്പിച്ച് പൊലീസ് മടങ്ങി. മാധ്യമപ്രവര്‍ത്തകരുടെ ലാപ്പ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. മാധ്യമ സ്ഥാപനത്തിന് എതിരെ യുഎപിഎ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷാസിങ്, ഊര്‍മിളേഷ് എന്നിവരുടെ വസതികളിലും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡോക്ടര്‍ രഘുനന്ദന്‍ എന്നിവരുടെ വീടുകളിലണ് ഇന്ന് രാവിലെ മുതല്‍ റെയ്ഡ് നടന്നത്.

Also Read : “അതിനെ ന്യായീകരിക്കേണ്ടതില്ല”; ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

അതേസമയം ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡില്‍ പ്രതിഷേധം അറിയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും തന്റെ പേരിലുള്ള വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയെന്നും യെച്ചൂരി പറഞ്ഞു.

ന്യൂസ് ക്ലിക്കില്‍ ജോലി ചെയ്യുന്നയാള്‍ തന്റെ ഓഫീസ് ജീവനക്കാരന്റെ മകനാണ്. ആ വ്യക്തി അവിടെയാണ് താമസിക്കുന്നതെന്നും റെയ്ഡില്‍ ലാപ്ടോപ്പ് അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തുവെന്നും യെച്ചൂരി അറിയിച്ചു. എന്തടിസ്ഥാനത്തിലാണ് റെയ്ഡ് എന്നത് ഇപ്പോഴും വിശദീകരിച്ചിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

Also Read : മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം; ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡില്‍ പ്രതിഷേധം അറിയിച്ച് യെച്ചൂരി

മാധ്യമസ്വാതന്ത്ര്യം തകര്‍ന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ റെയ്ഡെന്നും ഇതാണ് രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു. എന്താണ് അന്വേഷിക്കുന്നതെന്നോ റെയ്ഡ് എന്തിനെന്നും അറിയില്ല. എന്ത് കുറ്റങ്ങളാണ് ന്യൂസ്‌ക്ലിക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയതെന്നും അറിയില്ലെന്നും എന്താണ് ഭീകരവാദ ബന്ധം എന്നും അറിയില്ലെന്നും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News