വെൽഫയറിന്റെ പരിഷ്കരിച്ച പതിപ്പ് ഈ വർഷം ആഗസ്റ്റിൽ ഇന്ത്യയിലേക്ക്

വിപണിയിലെത്തിയ ശേഷം വൻ ഡിമാൻഡായിരുന്നു ടയോട്ട വെൽഫയർ. വെൽഫയറിന്റെ പരിഷ്കരിച്ച പതിപ്പ് ഈ വർഷം ആഗസ്റ്റിൽ ഇന്ത്യയിലെത്തും. കഴിഞ്ഞ മാസം 53 വാഹനങ്ങൾ വിൽക്കാൻ കമ്പനിക്കായി. സെലിബ്രിറ്റികളുടെയടക്കം ഇഷ്ടവാഹനമാണിത്. നിലവിൽ വെൽഫയർ ബുക്ക് ചെയ്ത ശേഷം കിട്ടണമെങ്കിൽ 12 മാസമെങ്കിലും വേണമെന്നതാണ് അവസ്ഥ.

ALSO READ: രാത്രിയില്‍ കറിയുണ്ടാക്കാന്‍ മടിയാണോ? എങ്കില്‍ ഇനി ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കിനോക്കൂ

രണ്ട് വേരിയന്റുകളാണ് വെൽ​ഫയറിനുള്ളത്. ഹൈ, വിഐപി എന്നിവയാണ് അവ. 1.20 കോടി രൂപ (എക്സ് ഷോറൂം) മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. പുതിയ വലിയ ഗ്രില്ലാണ് പരിഷ്കരിച്ച പതിപ്പിലെ പ്രധാന മാറ്റം. വീതികുറഞ്ഞ എൽഇഡി ഹെഡ് ലാംപുകൾ, ​പിറകിൽ സ്ലൈഡിങ് ഡോറുകൾ എന്നിവയെല്ലാം വാഹനത്തിലുണ്ട്.

14 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോ ടൈൻമെന്റ് സംവിധാനവും 15 സ്പീക്കറുമെല്ലാം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻ യാത്രക്കാർക്ക് 14 ഇഞ്ച് എന്റർടൈൻമെന്റ് സ്ക്രീൻ, സൺ ബ്ലൈൻഡ്സ്, മസാജ് സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

റിമോട്ട് ഡോർ ലോക്ക് ആൻഡ് അൺലോക്ക്, വെഹിക്കിൾ ഡയഗ്‌നോസ്റ്റിക്‌സ്, റിമോട്ട് എയർ കണ്ടീഷനിങ്, ഡ്രൈവർ മോണിറ്ററിങ് അലേർട്ടുകൾ എന്നിങ്ങനെ 60-ലധികം കണക്‌റ്റിവിറ്റി ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്. 2.5 ലിറ്റർ ഹൈബ്രിഡ് എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 190 ബിഎച്ച്പിയും 240 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉൽപ്പാദിപ്പിക്കുക.

ALSO READ: മെഷീൻ ലേണിങ് സാങ്കേതികവിദ്യ; എ ഐ യുടെ വളർച്ചയിൽ ആശങ്കയുമായി ​ഗൂ​ഗിൾ ജീവനക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News