ഒന്നിനുപുറകെ ഒന്ന്! ന്യൂയോർക്കിലെ നൈറ്റ് ക്ലബ്ബിൽ വെടിവെപ്പ്, നിരവധി പേർക്ക് പരുക്ക്

NEWYORK

ന്യൂയോർക്കിലെ നൈറ്റ് ക്ലബ്ബിൽ വെടിവെപ്പ്.പുതുവത്സരാഘോഷത്തിനിടെയായിരുന്നു സംഭവം. ആക്രമണത്തിൽ 11 പേർക്ക് പരുക്കുണ്ട്.

ന്യൂയോർക്കിലെ ക്വീൻസിലെ അമാസുര നൈറ്റ് ക്ലബ്ബിനു മുന്നിൽ രാത്രി 11.20ഓടെയാണ് വെടിവയ്പുണ്ടായത്.നൈറ്റ് ക്ലബിനുള്ളിൽ കയറാൻ കാത്തുനിന്ന ആളുകൾക്കിടയിലേക്ക് തോക്കുമായെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ALSO READ; അന്ന് കൊറോണ വരുമെന്ന് പറഞ്ഞു, ഇതുവരെയുള്ള ഒരു പ്രവചനം പോലും തെറ്റിയിട്ടില്ല…ഇത്തവണയുമുണ്ട്! വൈറലായി 38കാരൻ്റെ ‘ടൈം ട്രാവൽ’

അതേസമയം ന്യൂഓർലിയൻസിൽ പുതുവത്സരദിനത്തിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണം 15 ആയി ഉയർന്നു. അപകടമുണ്ടാക്കിയ വാഹനത്തിനുള്ളിൽ നിന്നും ഭീകരസംഘടനയായ ഐഎസിൻ്റെ കൊടി കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ക്വാര്‍ട്ടര്‍ എന്നറിയപ്പെടുന്ന നഗരത്തിന്റെ ഒരു ഭാഗത്ത് കനാല്‍, ബര്‍ബണ്‍ സ്ട്രീറ്റ് എന്നിവ കൂടിച്ചേരുന്ന ഇടത്താണ് ദുരന്തമുണ്ടായത്. ജനക്കൂട്ടം പുതുവത്സരം ആഘോഷിക്കുന്ന വേളയിൽ അക്രമി പിക്കപ്പ് ട്രക്ക് അതിവേഗത്തില്‍ ഓടിച്ചുകയറ്റുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ ആൾക്കൂട്ടത്തിലേക്ക് വെടിയുതിർക്കുകയും ചെയ്തു.

അക്രമിയെ പൊലീസ് പിന്നീട് വധിച്ചുരുന്നു.സംഭവത്തിൽ 30 പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്.ഇവർ വിവിധ ഇടങ്ങളിൽ ചികിത്സയിൽ കഴിയുകയാണ്. വാഹനത്തിൻ്റെ ട്രെയിലറിൽ ഐഎസ് പതാക കണ്ടെത്തിയതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.തോക്ക് അടക്കമുള്ള മറ്റ് ചില ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News