കൈക്കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി; 26കാരി പിടിയില്‍

കേരളത്തില്‍ ഒന്നരമാസം പ്രായമായ കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവം വലിയ വാര്‍ത്തയായതിന് പിന്നാലെ സമാനമായ ഒരു സംഭവം യുഎസില്‍ നിന്നും പുറത്തുവന്നിരിക്കുകയാണ്. ഇവിടെ കാമുകന്റെ മകനെ കൊലപ്പെടുത്തിയ 26കാരിയാണ് പിടിയിലായിരിക്കുന്നത്.

ALSO READ: ഗര്‍ഭിണിയായിരിക്കെ സുഹൃത്തുമായി പരിചയപ്പെട്ടു, കൊലപ്പെടുത്തുന്നതറിഞ്ഞിട്ടും മിണ്ടാതെ അമ്മ; കൊച്ചിയിലെ കുഞ്ഞിന്റെ മരണത്തില്‍ ചുരുളഴിയുന്നത് ക്രൂരമായ കൊലപാതകം

തിയാര കെല്‍സിയ അലന്‍ എന്ന പെണ്‍കുട്ടിയെയെയാണ് വടക്കന്‍ ന്യൂയോര്‍ക്കില്‍ നിന്നും പൊലീസ് പിടികൂടിയത്. ദേഷ്യത്തിലായിരുന്ന സമയം കാമുകന്റെ മകന്‍ കോണ്‍വേയെ ഇരുകൈയിലും പിടിച്ച് പൊക്കിയെടുത്ത് തലങ്ങുവിലങ്ങും കുലുക്കുകയും ഡയപ്പര്‍ മാറ്റുന്നതിനിടയില്‍ കാലുകളില്‍ പിടിച്ച് വലിക്കുകയും ചെയ്തു എന്നാണ് 26കാരിയുടെ മൊഴി. ഇതോടെ തലചോറില്‍ രക്തസ്രാവം ഉണ്ടായാണ് കുഞ്ഞ് മരിച്ചത്. എന്നാല്‍ ആദ്യം പ്രതി ഇത് ശ്രദ്ധിച്ചില്ല. ഡയപര്‍ മാറ്റിയ ശേഷം കുട്ടിയെ കട്ടിലില്‍ കിടത്തി മറ്റ് ജോലികള്‍ക്കായി പോയി.

ALSO READ: ‘ഞങ്ങൾ വിവാഹമോചിതരാകുന്നു, കാരണം തീർത്തും വ്യക്തിപരം’: വെളിപ്പെടുത്തലുമായി സജ്ന ഫിറോസ്

പിന്നീട് കുട്ടിയുടെ അരികിലെത്തിയപ്പോള്‍, നിശ്ചലമായി കിടക്കുന്നത് പ്രതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ഇവര്‍ തന്നെ 911ല്‍ വിളിച്ചറിയിക്കുകയായിരുന്നു. അപ്പോഴേക്കും മൂക്കില്‍ നിന്നും രക്തം ഒഴുകി വന്ന നിലയിലായിരുന്നു കുഞ്ഞ്. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തൊട്ടടുത്ത മാസം കുട്ടി മരിക്കുകയും ചെയ്തു. ഇതോടെയാണ് കൊലപാതകുറ്റം ചുമതി പ്രതിക്കെതിരെ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News